കളിക്കളത്തിൽ അച്ഛനുണ്ടോ ? മകളുടെ ദൃശ്യം പങ്കുവച്ച് രവിചന്ദ്രൻ അശ്വിന്റെ ഭാര്യ: ഇത് മധുരപ്രതികാരം

HIGHLIGHTS
  • ദൂരദർശിനി ഉപയോഗിച്ച് കളിക്കളം വീക്ഷിക്കുന്ന മകളുടെ വിഡിയോയാണിത്
prithi-ashwins-share-video-of-daughter-looking-for-cricketer
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ  ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിൽ നിന്നും  രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഒരേസ്വരത്തിൽ വിമർശനം ഉയർത്തുന്നുണ്ട്. സ്പിന്നിങ്ങിന് ഏറെ ഗുണകരമായ ഗ്രൗണ്ട് ആയിരുന്നിട്ടും ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അശ്വിനെ ഒഴിവാക്കിയതിനെതിരെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ, ശശി തരൂർ എം.പി എന്നിവരടക്കമുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

ഈ വിവാദങ്ങൾക്കിടെ ഇപ്പോൾ  അശ്വിന്റെ ഭാര്യ പ്രീതി അശ്വിൻ പങ്കുവെച്ച ഒരു ദൃശ്യമാണ് ആരാധകർക്കിടയിലെ സംസാരവിഷയം.സ്റ്റേഡിയത്തിൽ നിന്ന് കൊണ്ട് ദൂരദർശിനി ഉപയോഗിച്ച് കളിക്കളം വീക്ഷിക്കുന്ന മകളുടെ വിഡിയോയാണ് പ്രീതി പങ്കുവച്ചിരിക്കുന്നത്. കളിക്കളത്തിൽ അശ്വിൻ എവിടെയെന്ന് നോക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് പ്രീതി വിഡിയോ പങ്കുവച്ചത്. 

ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ ആയിരക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. താരത്തെ ഒഴിവാക്കിയതിനെതിരെ ഇതിലും മികച്ച രീതിയിൽ പ്രതികരിക്കാനാവില്ല എന്ന തരത്തിൽ പിന്തുണ അറിയിച്ചുകൊണ്ട് ധാരാളം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

English summary: Prithi Ashwins share video of daughter looking for cricketer

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA