ADVERTISEMENT

മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധി  വിശാൽ എന്ന കുഞ്ഞു താരം. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു

ഇപ്പോഴിതാ ഒരു തകർപ്പൻ ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി. ഇത്തവണ ഈ കുട്ടിത്താരത്തിനൊപ്പം അച്ഛനും അമ്മയുമുണ്ട്. മുന്നുപേരും ചേർന്നുള്ള സൂപ്പർ ഡാന്‍സാണ് ഈ വിഡിയോയിൽ. മൂന്നുപേരും ആസ്വദിച്ച് ചുവടുവയ്ക്കുന്ന വിഡിയോയ്ക്ക് നിരവധിയാണ് ലൈക്കുകൾ. അച്ഛനും അമ്മയും വൃദ്ധിക്കുട്ടിയും പൊളിച്ചടുക്കിയെന്നും, മകൾക്ക് ഇത്രയും പ്രോത്സാഹനം നൾകുന്ന അച്ഛനും അമ്മയും സൂപ്പാറാണെന്നുമൊക്കെയാണ്  ആരാധകരുടെ കമന്റുകൾ.

ഓണക്കാലത്ത് പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലെത്തിയ വൃദ്ധിയുടെ ക്യൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. സിനിമാ രംഗങ്ങൾ അനുകരിച്ചുകൊണ്ടുള്ള നിരവധി വിഡിയോകളാണ് വൃദ്ധിക്കുട്ടിയുടെ ഇന‍്‍സ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്നത്. ഈ മിടുക്കിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

 

English summary: Vriddhi Vishal share dance video with parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com