‘ജന്മദിനാശംസകൾ ബേബി ഗേൾ’; മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും

HIGHLIGHTS
  • മമ്മയും ഡാഡയും നിന്നിൽ വളരെ അഭിമാനിക്കുന്നു
prithviraj-and-supriya-shares-adorable-picture-of-alankrita-on-her-birthday
SHARE

ഏഴാം പിറന്നാൾ ദിനത്തിൽ ആലിയു‌‌ടെ ഒരു മനോഹരമായ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ ആലിമോളുടെ മുഖം കാണിക്കുന്ന ചിത്രം തന്നെയാണ് താരം പോസ്റ്റ് ചെയ്തത്. നിരവധിപ്പേരാണ് ആലിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചി‌ട്ടുണ്ട്.

‘ജന്മദിനാശംസകൾ ബേബി ഗേൾ..  മമ്മയും ഡാഡയും നിന്നിൽ വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എന്നും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്​പ്പോഴും വലിയ സ്വപ്നം കാണട്ടെ! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും! നിന്നെ ഞങ്ങൾ  സ്നേഹിക്കുന്നു..’

സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജും ഭാര്യ സുപ്രിയയും സജീവമാണെങ്കിലും മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വിരളമാണ്. അപൂർവമായി മാത്രമാണ് മുഖം കൃത്യമായി മനസിലാകുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കാറുള്ളൂ. ആരാധകർ പലപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും ഇരുവരും അക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

English summary : Prithviraj and Supriya share adorable picture of Alankrita on her birthday

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA