പാട്ടുപാടി, സിനിമയോടു കൂട്ടുകൂടി റെയ ഫാത്തിമ; കണ്ണുകൾ കെട്ടി ലോക റെക്കോർഡുകൾ സ്വന്തമാക്കി എട്ടാംക്ലാസുകാരി

HIGHLIGHTS
  • സിനിമകളുടെ പേര് പറഞ്ഞ് റെക്കോഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് റെയ
reyah-fatima-hafees-bags-records-by-reaclled-maximum-movie-names-blindfolded
റെയ ഫാത്തിമ ഹഫീസ്
SHARE

സിനിമ കാണാൻ ഇഷ്ടപ്പടാത്ത കൂട്ടുകാർ ഉണ്ടാവില്ല അല്ലേ. നിറയെ സിനിമകൾ കാണുന്നവരായിരിക്കും പലരും, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. എന്നാൽ ഈ സിനിമകളുടെ പേര് പറഞ്ഞ് റെക്കോഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് റെയ ഫാത്തിമ ഹഫീസ് എന്ന കൊച്ചു മിടുക്കി. ഒരു മിനിറ്റിനുള്ളിൽ 138 സിനിമകളുടെ പേരുകൾ കണ്ണുകൾ കെട്ടി പറഞ്ഞാണ് റെയ ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്’ നേട്ടം കരസ്ഥമാക്കിയത്. അതുപോലെ ഒരു മിനുട്ടുകൊണ്ട് 138 സിനിമകളുടെ പേരുകൾ കണ്ണുകൾ കെട്ടി പറഞ്ഞതിന് ‘ഗ്രാൻഡ്മാസ്റ്റർ’പദവി നൽകിയാണ് ‘ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ്’ റെയയെ ആദരിച്ചത്. അഞ്ച് മിനിട്ടു കൊണ്ട് മുപ്പത്തിരണ്ട് സിനിമകൾ പരിചയപ്പെടുത്തിയതിനാണ് ഇന്റർനാഷണൻ ബുക്ക് ഓഫ് റെക്കോഡ്സ് ഈ മിടുക്കിയെ തേടിയെത്തിയത്. അതായത് മുപ്പത്തിരണ്ട് സിനിമകളുടെ ചുരുക്കമുൾപ്പെടെ അതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞാണ് റെക്കോ‍ഡ് നേട്ടം.

പുനലൂർ ടോക് എച്ച് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് റെയ ഫാത്തിമ. സിനിമകളോട് കൂട്ടുകൂടിയാണ്  ഈ മിടുക്കി മൂന്ന് റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. കുട്ടികൾക്കു മാത്രമായി നിർമ്മിച്ച, കുട്ടികൾ കണ്ടിരിക്കേണ്ട നിരവധി ‘കുട്ടി’സിനിമകൾ ലോകസിനിമയിലുണ്ട്. അത്തരം സിനിമകളെ പരിചയപ്പെടുത്തുന്ന ‘കിഡ്സ്​ സ്റ്റേഷൻ’ എന്ന ഫെസ്ബുക് ചാനലിലൂടെ ഈ മിടുക്കി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാണ്.സിനിമാ, പുസ്തക നിപൂപണങ്ങളാണ് ഈ ചാനലിലൂടെ ചെയ്തിരുന്നത്. കൊച്ചുകുട്ടികൾ അഭിനയിച്ചതു മാത്രമല്ല, കുട്ടികൾക്കു കൂടി വേണ്ടി സൃഷ്ടിക്കപ്പെട്ടതുമായ സിനിമകളാണ് റെയയുടെ വിഡിയോകളിൽ.

കൊറിയൻ, ഇറാനിയൻ, സ്പാനിഷ്, ഇംഗ്ലിഷ് തുടങ്ങി പല ഭാഷകളിലേയും ലോകോത്തര സിനിമകൾ റെയ കുട്ടികൾക്കായി പരിചയപെടുത്തിയിട്ടുണ്ട്. നല്ലൊരു സിനിമാ നിരൂപകയെന്നതിലുപരി അസ്സൽ പാട്ടുകാരിയുമാണ് റെയ ഫാത്തിമ. ജനശ്രദ്ധ നേടിയ ‘മറുപിറന്താൾ’ എന്ന തമിഴ്  മ്യൂസിക് വിഡിയോയിൽ അമ്മ ഡോ. ഷാനി ഹഫീസിനൊപ്പം ഈ മിടുക്കിയും പാടിയിട്ടുണ്ട്. നിരവധി ഫിലിംഫെസ്റ്റുകളിൽ പ്രദർശിപ്പിച്ച്  മികച്ച മ്യൂസിക് വിഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ‘മറുപിറന്താളി’ന്റെ തിരക്കഥാകൃത്തും സംവിധായകരിലൊരാളും റെയയുടെ അമ്മയാണ്. തായ് ഇന്റർനാഷനൽ ഫിലിം  ഫെസ്റ്റിവലിൽ ഈ കുഞ്ഞു ഗായികയുടെ ശബ്ദത്തിന് ജൂറിയുടെ  പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടെ ഫേസ്ബുക്, യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തിറങ്ങിയത്. BTS, എഡ് ഷീരൻ, ടൈലർ സ്വിഫ്റ്റ്, മാർഷ് മെലോ തുടങ്ങിയവരുടെ കടുത്ത ആരാധികയായ റെയ പുതിയ പാശ്ചാത്യ സംഗീത ആൽബത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്.

സിനിമകൾ പരിചയപ്പെടുത്തുന്നത് കൂടാതെ പുസ്തക നിരൂപണം, ചിത്രരചന, ഫോട്ടോഗ്രഫി, സംഗീതം തുടങ്ങിയവയെല്ലാം  റെയ ഒരുപോലെ കൂടെക്കൂട്ടിയിട്ടുണ്ട്. ആയുർവേദ ഡോക്ടറായ ഷാനിയ്ക്ക് മ്യൂസിക്ക് വിഡിയോകളും  ഡോക്യുമെന്ററികളും നിർമ്മിക്കുന്നതിനായി ആയുർധാ മീഡിയ ഹൗസ് എന്ന  പ്രൊഡക്‌ഷൻ കമ്പനിയുണ്ട്.  അതുവഴിയാണ് റെയയുടെ  വിഡിയോകളും  പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായിൽ ഐടി പ്രഫഷണലായ ഹഫീസ് ഹമീദാണ് റെയയുടെ അച്ഛൻ. സൈറ എന്ന നാല് വയസ്സുകാരി  കുഞ്ഞനുജത്തിയുമുണ്ട്.

English summary : Reyah Fatima Hafees bags records by reaclled maximum movie names blindfolded

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA