കുഞ്ഞി കൈകൾ ഇല നീട്ടി, പരമാവധി കുനിഞ്ഞ് സ്നേഹം വാങ്ങി ജിറാഫ്- ഹൃദ്യം വിഡിയോ

HIGHLIGHTS
  • ഒരു ജിറാഫിന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയാണീ ഈ കുരുന്ന്
viral-video-of-a-toddler-feeds-giraffe-at-zoo
SHARE

കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിരിയും നിഷ്കളങ്കതയും കുസൃതികളും ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ ഓരോ കുസൃതികള്‍ ക്യാമറയില്‍ പകര്‍ത്താനും മാതാപിതാക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. ജിറാഫിന് ഭക്ഷണം നല്‍കുന്ന ഒരു കുഞ്ഞിന്‍റെ മനോഹരമായൊരു വിഡിയോയാണിത്.

മൃഗശാലയിലെ ഒരു ജിറാഫിന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയാണീ ഈ കുരുന്ന്. എവിടെ നിന്നോ കുഞ്ഞിന് കിട്ടിയ കുറച്ച് ഇലകള്‍ ജിറാഫിന് നേരെ നീട്ടുന്നതും അത് ജിറാഫിന് എത്തിക്കാന്‍ കഷ്ടപ്പെടുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞിന് എത്തുന്നില്ലെന്ന് കണ്ടപ്പോള്‍ ജിറാഫ് കുനിഞ്ഞു ഇലകൾ കടിക്കാനായി ശ്രമിക്കുകയാണ്. പരമാവധി തന്റെ നീളൻ കഴുത്ത് നീട്ടി കുഞ്ഞിനെ സഹായിക്കുകയാണ് ഈ ജിറാഫ്.

കുറച്ച് കഷ്ടപ്പെട്ടെങ്കിലും സ്നേഹത്തോടെ കുഞ്ഞ് നല്‍കിയ ഇലകള്‍ ജിറാഫിന് കഴിക്കാനായി. മൃഗശാല സന്ദര്‍ശിക്കാനെത്തിയ മറ്റു ചിലര്‍ മനോഹരമായ ഈ കാഴ്ച വിഡിയോ എടുക്കുന്നതും കാണാം. 80 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ട ത്.

English summary : Viral video of a toddler feeds Giraffe at zoo

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA