ADVERTISEMENT

മകൾ സമീഷയ്ക്കൊപ്പമുള്ള മനോഹരമായൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. പെൺമക്കളുടെ ദിനത്തിൽ പങ്കുവച്ച വിഡിയോയില്‍ അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച  ഈ കുട്ടിത്താരത്തിന്റെ ക്യൂട്ട് വിഡിയോയ്ക്ക് സ്നേഹവും കമന്റുകളുമായി നിരവധിപ്പേരാണ് എത്തിയത്.

 

സമീഷയ്ക്ക് ആശംസകൾ നേർന്ന് നടി ഇങ്ങനെ കുറിച്ചു എഴുതി,  ‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്​പ്പോഴും ഹൃദയത്തിൽ നിന്ന്  മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു.’ വിഡിയോയിൽ, ശിൽപയും മകളും ഒരു പൂജയ്ക്കായി ഇരിക്കുകയാണ്, സമീഷ പെട്ടെന്ന് കയ്യടിക്കുകയും കളിക്കുകയും ചെയ്യുന്നത് കാണാം. എഴുന്നേൽക്കാനും നൃത്തം ചെയ്യാനും ശില്പ മകളെ പ്രോത്സാഹിപ്പിക്കുകയാണ്. സമീഷ പല തവണ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അവൾ വീണുപോകുകയാണ്.

ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്.  വിയാൻ ആണ് ഇവരുടെ മൂത്ത മകൻ. വിയാന്റെ കുസൃതി വി‍‍ഡിയോകൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

English summary : Shilpa Shetty share an adorable video with daughter Samisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com