ഭിന്നശേഷി കുട്ടികളുടെ പ്രതിഭ ലോകമറിയട്ടെ; ഡിജിറ്റൽ കലാവിരുന്നുമായി മുതുകാട്

HIGHLIGHTS
  • പരിപാടി ഒക്ടോബർ 2,3 തീയതികളിൽ ഓൺലൈൻ ആയി കാഴ്ചക്കാരിലെത്തും
sahayathra-an-entertainment-show-by-gopinath-muthukad-and-children-of-dac
SHARE

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ ലോകശ്രദ്ധയിലെത്തിക്കാനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കലാവിരുന്ന് ഒരുങ്ങുന്നു. മോഹൻലാലും മഞ്ജു വാരിയരും കെ.എസ്.ചിത്രയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സഹയാത്ര എന്ന പേരിലുള്ള പരിപാടി ഒക്ടോബർ 2,3 തീയതികളിൽ ഓൺലൈൻ ആയി കാഴ്ചക്കാരിലെത്തും. 

പ്രജേഷ് സെൻ ആണ് സംവിധായകൻ. മുൻ മന്ത്രി കെ.കെ ശൈലജ, ജി.വേണുഗോപാൽ, മഞ്ജരി, കവി മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നു പ്രശസ്തരായ ധന്യ രവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യ സുരേഷ് എന്നിവർ പരിപാടിയിൽ നേരിട്ടു പങ്കെടുക്കും. 

മാജിക്, നൃത്തം, ഫ്യൂഷൻ മ്യൂസിക്,  മിമിക്രി, മാർഷ്യൽ ആർട്‌സ് തുടങ്ങിയ വൈവിധ്യമുള്ള പരിപാടികളാണ് 2 മണിക്കൂർ  പരിപാടിയിൽ കുട്ടികൾ അവതരിപ്പിക്കുക. സഹയാത്ര പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, എംആർ, കാഴ്ച-കേൾവി പരിമിതർ, ഒസ്റ്റ്യോ ജെനസിസ് ഇംപെർഫെക്ട തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട അറുനൂറോളം കുട്ടികളാണ് താൽപര്യം അറിയിച്ചത്. ഇതിൽ നിന്നു തിരഞ്ഞെടുത്ത കുട്ടികളും ഡിഫറന്റ് ആർട്സ് സെന്ററിലെ നൂറോളം കുട്ടികളും ചേർന്നാണ് കലാ വിരുന്നൊരുക്കുന്നത്. 

English summary : Sahayathra - An Entertainment Show by Gopinath Muthukad & Children of DAC 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA