ADVERTISEMENT

തകർപ്പൻ നൃത്തച്ചുവടുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ. സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായ ചുവടുകളോടെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന വേദയുടെ വിഡിയോയ്ക്ക് അഭിനന്ദനവുമായി നടി ശ്വേത മേനോൻ ഉൾപ്പെടെ നിരവധിപ്പേർ എത്തിയിട്ടുണ്ട്. വേദ ഇത് ആദ്യമായല്ല ഡാൻസ് വിഡിയോയുമായി സമൂഹമാധ്യമത്തിലെത്തുന്നത്.

മുൻപും സരിതയും ജയയൂര്യയും  മകളുടെ  നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘യാദ് പിയാ കി ആനേ ലെഗി ’ എന്ന ഹിന്ദി ഗാനത്തിനൊത്ത് ചുവടുവച്ച വേദയുടെ ഒരു വിഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അതുപോലെ ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിനൊപ്പമുള്ള വേദയുടെ ഡാൻസും സരിത പങ്കുവച്ചിട്ടുണ്ട്. ഹൃദയം കൊണ്ടും കാലുകൊണ്ടും മനോഹരമായാണ്  വേദ നൃത്തം ചെയ്യുന്നതെന്നാണ് ഈ വിഡിയോകൾക്ക് കമന്റുകൾ വന്നത്.

അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എന്നാറുണ്ട് വേദ. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയായ 'സ്റ്റോൺ പേപ്പർ സിസേഴ്സ്'  അച്ഛനും മകളും ചേർന്ന് കളിക്കുന്ന വി‍ഡിയോയും ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

 

English summary: Saritha Jayasurya post a dance video of daughter Veda

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com