ആറുവയസുകാരൻ കണ്ടെത്തിയത് ചരിത്രാതീത കാലത്തെ മാസ്റ്റോഡോണിന്റെ പല്ല്: ഇത് അപൂർവ്വ നേട്ടം

HIGHLIGHTS
  • മാമോത്ത് ജനുസ്സിൽപ്പെട്ട ജീവികളാണ് മാസ്റ്റോഡോണുകൾ
six-year-old-finds-12000-year-old-mastodon-tooth-in-rochester-hills-creek
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസിൽ കുടുംബത്തിനൊപ്പം  നടക്കാനിറങ്ങിയ ആറുവയസ്സുകാരനെ കാത്തിരുന്നത് അപൂർവ്വ നേട്ടം. 12000 വർഷത്തിൽപ്പരം  പഴക്കംചെന്ന ഒരു മാസ്റ്റോഡോണിന്റെ പല്ലാണ് ജൂലിയൻ എന്ന കൊച്ചുമിടുക്കൻ കണ്ടെത്തിയത്.

കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതിയെക്കുറിച്ചും പുരാതന ജീവികളെക്കുറിച്ചും അടുത്തറിയുന്നതിനായി ഒരുക്കിയിരിക്കുന്ന ഡിനോസർ ഹിൽ നേച്ചർ പ്രിസേർവ് എന്ന സംരക്ഷിത മേഖലയിൽവച്ചാണ്  ജൂലിയന് മാസ്റ്റോഡോണിന്റെ പല്ല് ലഭിച്ചത്. മയോസീൻ യുഗത്തിന്റെയോ പ്ലിയോസീൻ യുഗത്തിന്റെയോ അവസാന കാലം തൊട്ട് പ്ലീസ്ടോസീൻ കാലഘട്ടത്തിന്റെ അവസാനം വരെ മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്ന മാമോത്ത് ജനുസ്സിൽപ്പെട്ട ജീവികളാണ് മാസ്റ്റോഡോണുകൾ. 

കാലിൽ എന്തോ തടഞ്ഞതുകണ്ട് എടുത്ത് പരിശോധിച്ചപ്പോൾ ആദ്യം വലിയ ഒരു പാറക്കല്ലാണെന്നാണ് ജൂലിയനും കുടുംബവും കരുതിയത്. എന്നാൽ പല്ലിന്റെ ആകൃതി കണ്ട് അതൊരു ദിനോസറിന്റേതാകുമെന്ന് സംശയം തോന്നി. പല്ലിന്റെ ചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പരിശോധിച്ചപ്പോഴാണ്  അതൊരു മാസ്റ്റോഡോണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 

മിഷിഗൺ സർവകലാശാലയിലെ പാലിയന്റോളജി മ്യൂസിയവുമായി ബന്ധപ്പെട്ടപ്പോൾ കുടുംബത്തിന്റെ കണ്ടെത്തൽ ശരിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. മാസ്റ്റോഡോണിന്റെ  ഇത്തരമൊരു ഫോസിൽ കണ്ടെത്തുന്നത് അപൂർവ്വമാണെന്ന മറുപടിയാണ് കുടുംബത്തിന് ലഭിച്ചത്. ഫോസിൽ ലഭിച്ച ഇടുത്തുതന്നെ ഉപേക്ഷിക്കാൻ അച്ഛൻ പറഞ്ഞെങ്കിലും അതേപ്പറ്റി കൂടുതൽ ആളുകൾക്ക്  പഠിക്കാൻ അവസരം ഉണ്ടാകണം എന്നതായിരുന്നു ജൂലിയന്റെ  ചിന്ത. അങ്ങനെ മാസ്റ്റോഡോണിന്റെ പല്ല് മിഷിഗൺ സർവകലാശാലയിലെ മ്യൂസിയത്തിന് തന്നെ ജൂലിയൻ കൈമാറുകയും ചെയ്തു.

English summary: Six year old finds 12000 year old Mastodon tooth in Rochester hills Creek

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA