കൊച്ചുകുട്ടികൾ വനത്തിനുള്ളിൽ അകപ്പെട്ടത് 24 മണിക്കൂർ: രക്ഷപ്പെടുത്തി പൊലീസ് സേന: വിഡിയോ

HIGHLIGHTS
  • വീണു കിടന്ന ഒരു മരത്തിനു ചുവട്ടിലാണ് അവർ അഭയം പ്രാപിച്ചിരുന്നത്
  • ഒരു രാത്രി മുഴുവൻ കുട്ടികൾ മരച്ചുവട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു
texas-police-rescue-three-children-lost-in-the-forest1
SHARE

കളിക്കുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ടെക്സസിലെ ദേശീയ വനത്തിനുള്ളിലാണ്  കുട്ടികൾ കുടുങ്ങിയത്. 24 മണിക്കൂർ നേരം വനത്തിനുള്ളിൽ തനിച്ചു കഴിഞ്ഞ കുട്ടികളെ  പൊലീസ് സംഘം രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. 

ഏഴു വയസ്സുള്ള ഒരു കുട്ടിയും ആറു വയസ്സുള്ള രണ്ടു കുട്ടികളുമാണ് വനത്തിനുള്ളിൽ അകപ്പെട്ടത്. വനത്തിനോട് ചേർന്ന പ്രദേശത്ത് കളിക്കുകയായിരുന്ന ഇവർ ഇടയ്ക്ക് വഴിതെറ്റി ഉൾവനത്തിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടികൾ വീടുകളിൽ നിന്നും കൂട്ടുകാർക്കരികിലേക്ക് പോയത്.  മൂന്ന് വീടുകളിലും കുട്ടികൾ എത്തിയിട്ടില്ല എന്നറിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്  തിരച്ചിൽ ആരംഭിച്ചു. 

texas-police-rescue-three-children-lost-in-the-forest

സംഭവം വാർത്തയായതോടെ വനത്തിലെ വഴികൾ സുപരിചിതനായ ഒരു പ്രദേശവാസി സ്വന്തം നിലയിൽ കുട്ടികളെ തിരക്കി ഇറങ്ങിയിരുന്നു. അദ്ദേഹമാണ് പ്രധാന പാതയിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിൽ കുട്ടികളെ കണ്ടെത്തിയത്. വീണു കിടന്ന ഒരു മരത്തിനു ചുവട്ടിലാണ് അവർ അഭയം പ്രാപിച്ചിരുന്നത്. നിബിഡ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ കുട്ടികൾ മരച്ചുവട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. പ്രദേശവാസി വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ഇവിടേക്ക് എത്തി കുട്ടികളെ രക്ഷിച്ചു. ഡെപ്യൂട്ടി സെർജന്റിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

കുട്ടികൾക്ക് കാര്യമായ മുറിവുകൾ സംഭവിച്ചിട്ടില്ല. രക്ഷപ്പെടുമ്പോൾ വിശന്നുവലഞ്ഞ നിലയിലായിരുന്ന കുട്ടികൾക്ക് ചീസ് ബർഗർ വാങ്ങിത്തരാമെന്ന് പൊലീസുദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുന്നതും വിഡിയോയിൽ വ്യക്തമാണ്. സുരക്ഷിതരായി പുറത്തെത്തിച്ച ഇവരെ മാതാപിതാക്കൾക്കരികിലേക്ക് എത്തിക്കുകയും ചെയ്തു.

English Summary :Texas police rescue three children lost in the forest

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA