ADVERTISEMENT

ചിക്കുൻ ഗുനിയ, ഡെങ്കി സിക്ക തുടങ്ങി കൊതുകു പരത്തുന്ന അസുഖങ്ങൾ നിരവധിയാണ്. കൊതുകിനെ തുരത്താൻ പലവിധ മാർഗങ്ങളുണ്ടെങ്കിലും ഇവയുടെ പെരുകൽ പൂർണമായി തടയാനോ ഇവയെ നശിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ കൊതുകുകളുടെ മുട്ടയും ലാർവയും നശിപ്പിക്കുന്ന ചിലവ് കുറഞ്ഞ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് പത്ത് വയസ്സുകാരി ഇന്ദിര അർജുൻ. ഓവിലന്റ എന്നറിയപ്പടുന്ന ഈ കൊതുകു കെണി നിർമിക്കാൻ ഒരു പഴയ ടയർ,  പിവിസി പൈപ്പ്, സിലിക്കൺ ഗ്ലൂ, ബോൾ വാൽവ്, പിവിസി ഗ്ലൂ, ഫിൽറ്റർ പേപ്പർ, 2 ലിറ്റർ വെള്ളം, പിന്നെ ടയർ തൂക്കിയിടാൻ ആവശ്യമായ കമ്പി എന്നീ ചിലവ് കുറഞ്ഞ സാധനങ്ങൾ മാത്രം മതി. 

ഓവിലന്റയുടെ പ്രവർത്തനം വിശദീകരിക്കുന്ന ഒരു യുട്യൂബ് വിഡിയോയും ഇന്ദിരയുടേതായിയുണ്ട്. കൽപ്പാക്കം കേന്ദ്രിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഇന്ദിര, ഇന്ദിര  ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസേർച്ചിലെ ശാസ്‌ത്രജ്ഞന്‍ അർജുൻ പ്രദീപിന്റെയും അപർണാ ഗംഗാധരന്റെയും മകളാണ് 

കൊതുകുകളെ തുരത്താനുള്ള ആ മാർഗം ആദ്യമായി കണ്ടെത്തിയത് കെമിസ്ട്രി പ്രഫസറായ ജെറാൾഡോ ഉലിബാരിയാണ്. ഇവയുടെ മുട്ടയും ലാർവയും ശേഖരിച്ച് നശിപ്പിച്ച് കളയുകയാണ് ഓവിലന്റയുടെ പ്രവർത്തനം. വളരെ ഫലപ്രദമായ ഈ രീതി വീടുകളിലും  മറ്റ് പൊതുസ്ഥലങ്ങഴിലും ഫലപ്രദമായി ചെയ്യാവുന്നതാണ്. ഒരേക്കർ സ്ഥലത്ത് കൊതുകുകളെ തുരത്താനായി രണ്ട് ഓവിലാന്റകൾ സ്ഥാപിച്ചാൽ മതിയാകും.  

യോഗയിലും പഠനത്തിലും മിടുക്കിയായ ഇന്ദിരയ്ക്ക് തന്നെപ്പോലെ ഓണ്‍ലൈൻക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള വിഡിയോകൾ ചെയ്യണമെന്നാണ് ആഗ്രഹം. ലോക്ഡൗൺകാലത്ത് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പഠന വിഡിയാകൾ തയ്യാറാക്കിയതിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അഭിന്ദനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. 

English summary : Nine year old Indira makes homemade mosquito trap with used tyres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com