മകളുടെ പുത്തൻ കഥ പങ്കുവച്ച് സുപ്രിയ; എത്ര മനോഹരമായാണ് ആലി എഴുതുന്നതെന്ന് കമന്റുകൾ

HIGHLIGHTS
  • മനോഹരമായി എഴുതുന്ന ആലിയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങളറിയിക്കുന്നത്
supriya-share-story-by-daughter-alankrita-prithviraj
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വീട്ടിലെ എഴുത്തുകാരിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സുപ്രിയ. അലംകൃതയെന്ന ആലി എഴുതിയ പുതിയ ഒരു കഥയാണ് സുപ്രിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. പഫി എന്ന നായയുടേയും ഒരു പൂച്ചയുടേയും കഥയുമായി എത്തിയിരിക്കുകയാണ് ഈ കുട്ടിത്താരം. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ താല്പര്യമുള്ള അലംകൃത എന്ന ആലിയുടെ കഥകളും കവിതകളുമൊക്കെ പൃഥിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. ഈ ചെറു പ്രായത്തില്‍ ഇത്ര മനോഹരമായി എഴുതുന്ന ആലിയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങളറിയിക്കുന്നത്. വ്യാകരണപിശകില്ലാതെ ഇത്രയേറെ വാക്കുകൾ ഉപയോഗിച്ച് എത്ര ഭംഗിയായാണ് ആലി എഴുതുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നത്

മുൻപ് ‘പാട്ട്’ എന്ന തലക്കെട്ടിൽ ആലി എഴുതിയ വരികൾ സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ മകളുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട ‘ഒറിജിനൽ സോങ്സ്’ പൃഥ്വിയും പങ്കുവച്ചിരുന്നു. അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെ ആലിയുടെ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഇത്തരം കുഞ്ഞ് സർപ്രൈസ് ഒരുക്കുന്ന അലംകൃതയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ആലിയുടെ ഭംഗിയുളള കയ്യക്ഷരത്തിനും ആരാധകരുണ്ട്

ആലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ അമ്മയും അച്ഛനും പങ്കുവയ്ക്കാറുണ്ട്. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ മകൾക്കും താല്പര്യമുണ്ടെന്നും ഒരു കുഞ്ഞു എഴുത്തുകാരി വളർന്നു വരികയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. തെറ്റുകൂടാതെ എഴുതുന്ന കുട്ടി എഴുത്തുകാരിക്ക് നിരവധി ആരാധകരേയും ലഭിച്ചു.

English summary : Supriya Menon share story written by daughter Alankrita Prithviraj

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA