ADVERTISEMENT

കൊച്ചുകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മിൽ ഇടപഴകുന്ന വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. സാധാരണ   മൃഗങ്ങളെ ഓമനിക്കുന്ന  കുഞ്ഞുങ്ങളെയും കുഞ്ഞിനരികിൽ ക്ഷമയോടെയിരിക്കുന്ന മൃഗങ്ങളെയുമൊക്കെയാണ് ഇത്തരം ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ അതിനൊക്കെ വിപരീതമായി ഒരു വമ്പൻ കുരങ്ങനുമായി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

 

ഒരു മൊബൈൽ ഫോണിന് വേണ്ടിയായിരുന്നു ഈ പിടിവലി. വീട്ടുമുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിന്റെ അരികിൽ കുരങ്ങൻ വന്ന് ഇരിപ്പുറപ്പിച്ചു. തന്നോളം വലിപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെയായിരുന്നു ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് കൗതുകം തോന്നിയ കുരങ്ങൻ സെക്കൻഡുകൾകൊണ്ട് അത് തട്ടിപറിച്ചെടുത്തു. ഫോണിലെ വോൾപേപ്പർ ചിത്രംകണ്ട് അതെന്താണെന്ന് കുരങ്ങൻ ശ്രദ്ധയോടെ നോക്കുന്നത്  വിഡിയോയിൽ കാണാം. 

 

ഏതാനും സെക്കൻഡുകൾ കുരങ്ങനെ ശ്രദ്ധിച്ചെങ്കിലും ഒടുവിൽ ഫോൺ തിരിച്ചുതരാൻ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി. അപ്പോൾ തന്നെ കുരങ്ങന്റെ കയ്യിൽ നിന്നും ഫോൺ തിരികെ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. എന്നാൽ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ കുരങ്ങനും ഭാവമുണ്ടായിരുന്നില്ല.  കുഞ്ഞിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്തിട്ട് ധൈര്യമുണ്ടെങ്കിൽ ഇത് തിരികെ വാങ്ങിക്ക് എന്ന ഭാവത്തിൽ തന്നെയായി കുരങ്ങന്റെ ഇരിപ്പ്. 

 

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഏറെ കൗതുകമുണർത്തുന്ന ഈ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. വിഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ല എന്ന തരത്തിലാണ് ആളുകൾ പ്രതികരിക്കുന്നത്.

 

Content Summary: Monkey Grab Mobile Phone From Little Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com