ADVERTISEMENT

തന്റെ കൂട്ടുകാരെ കൂടെ ഉണ്ണീശോയുടെ അടുത്തിരുത്താമോ എന്ന് ചോദിക്കുകയാണ് ചാക്കോച്ചന്റെ ഇസുക്കുട്ടൻ. തന്റെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ ജെറിയേയും മാഷയേയും മാതാവിന്റേയും ഉണ്ണീശോയുടേയും രൂപത്തിനരികിൽ കൊണ്ടുവച്ചിരിക്കുകയാണ് ഇസഹാക്ക് കു‍ഞ്ചാക്കോ ബോബൻ എന്ന ഇസു. ശിശുദിനത്തിന് ഉണ്ണീശോയുടേയും ഇസുവിന്റെ കൂട്ടുകാരുടേയും ചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചതിങ്ങനെയാണ് ‘ഇസു ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോന്ന് ചോദിച്ചു, ശിശുദിനം അല്ലേ, പിള്ളേരുടെ ആഗ്രഹം അല്ലേ, ഉണ്ണീശോ വാസ് ഓക്കേ!!’. ഇസ്സുക്കുട്ടന്റെ ക്രിയേറ്റിവിറ്റിയും അപ്പന്റെ ക്യാപ്ഷനും ആരാധകരുടെ മനം കവർന്നു.

 

ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഇസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളും സ്വീകരിക്കാറ്. 

 

English Summary : Kunchacko Boban share a photo od Isahak Kunchacko Boban's friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com