ADVERTISEMENT

വലിപ്പച്ചെറുപ്പമെന്ന വ്യത്യാസമില്ലാത്തവരാകണം നമ്മളോരോരുത്തരുമെന്ന് രണ്ട് കൊച്ചുകുട്ടികള്‍ നമ്മെ പഠിപ്പിച്ചു തരികയാണ് ഈ മനോഹരമായ വിഡിയോയിലൂടെ. ഒരു പൊതുപരിപാടി നടക്കുന്നയിടത്താണ് മനോഹരമായ ഈ നിമിഷങ്ങൾ നടന്നത്. കളിപ്പാട്ടം വിറ്റഴിക്കുന്ന ഒരു സ്ത്രീയും കുഞ്ഞുമകനും നടക്കുന്നതിനിടെ തുള്ളിക്കളിച്ച് വരുന്ന മറ്റൊരു കുട്ടിയെയും കാണാം. തനിക്ക് മുന്നില്‍ കളിച്ചെത്തിയ കുട്ടിയെ കണ്ട് ആദ്യം ആ കുരുന്ന് നോക്കിനിന്നുപോയി പിന്നീട് അവന്‍റെ അടുത്തേക്ക് നടന്നുവന്ന് പയ്യെ കെട്ടിപ്പിടിച്ചു. ഉടനെ മറ്റെ കുട്ടിയും അവനെ ചേര്‍ത്തുപിടിച്ച് നിന്നു. ഈ രണ്ട് കുരുന്നുകളാണ്  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരങ്ങൾ.

 

കയിന്‍ഷ് ഡേറ്റ് എന്ന കുരുന്നാണ് ഈ വിഡിയോയില്‍ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. കൂടെയുണ്ടായിരുന്നു കുട്ടി വീടും സ്ഥലവുമില്ലാതെ കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സോഷ്യല്‍ മീഡിയയും ഇവരെ കണ്ടിരുന്നുപോയി. ഈ വിഡിയോ ആളുകള്‍ ഏറ്റെടുത്തത് നിമിഷനേരം കൊണ്ടാണ്. കയിന്‍ഷിന്‍റെ അമ്മയാണ് ഇതിന്‍റെ വിഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ രണ്ട് കുട്ടികളെയും ചേര്‍ത്തുപിടിക്കുകയായിരുന്നു സോഷ്യല്‍ ലോകം. 

 

English Summary : Kids in social media viral video identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com