ADVERTISEMENT

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്.  മകന്റെ കുസൃതി  വിഡിയോകൾ ജിഷിൻ സമൂഹമാധ്യമ പേജില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ കുസൃതി കാണിച്ചതിന് പിണങ്ങിയിരിക്കുന്ന അച്ഛന്റെ പിണക്കം മാറ്റുന്ന ജിയാന്റ വിഡിയോയാണ് ജിഷിൻ പോസ്റ്റ് ചെയ്തത്. ‘കുരുത്തക്കേടിന്റെ കൂടാരമാണ് ഈ ഇരിക്കുന്നത്. അവൻ കുരുത്തക്കേട് കാട്ടിയതിനു പിണങ്ങി ഇരുന്ന എന്നെ, ഇഷ്ടമുള്ള പാട്ട് കേൾപ്പിച്ച് പിണക്കം മാറ്റുന്ന പ്രോസസ്സ് ആണ് ഈ നടന്നുകൊണ്ടിരിക്കുന്നത്.. ലവ് യു മൈ മിനിയേച്ചർ’ എന്ന കുറിപ്പിനൊപ്പമാണ് ജിഷിൻ വിഡിയോ പങ്കുവച്ചത്.

 

ലോക്ഡൗണിൽ അച്ഛനൊപ്പം ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തങ്ങളുടെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷൻ പല തവണ പറഞ്ഞിട്ടുണ്ട്. ജിയാന്റെ കുറുമ്പ് വിഡിയോകൾക്ക് ആരാധകർ നിരവധിയാണ്. മകൻ ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരു വിഡിയോ താരം പങ്കുവച്ചിരുന്നു. ‘ഇവൻ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കിൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ. ഇവനാണ് എന്റെ മോട്ടിവേഷൻ’  എന്നാണ് ആ വിഡിയോയ്​ക്കൊപ്പം കുറിച്ചിരുന്നത്.

 

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജിഷിൻ തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.

 

English Summary: Serial actor Jishin Mohan share a video with son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com