അദ്ഭുതപ്പെടുത്തുന്ന സംസ്കാരം, ആ പെൺകുട്ടിയുടെ ചിരി ഹൃദയം കവർന്നു;നൃത്ത വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രി

Arunachal Pradesh CM Pema Khandu tweets video of kids doing a traditional dance
Photo Credit : Twitter
SHARE

കുട്ടികളുടെ കളിചിരികൾ പോലെ തന്നെ പ്രിയപ്പെട്ടതാണ് അവരുടെ നൃത്തവും പാട്ടുമെല്ലാം. അത്തരത്തിൽ ഒരു കുഞ്ഞിന്റെ ഡാൻസ് വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവാണ് മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പടിഞ്ഞാറൻ കാമെങ് ജില്ലയിലെ ഖസാലങ് എന്ന ഗ്രാമത്തിലെ ഒരു ആഘോഷത്തി നിടെ, നാടൻപാട്ടിനു ചുവടു വയ്ക്കുക യാണ് ബാലൻ. ചുറ്റിലും നിൽക്കുന്ന തദ്ദേശീയരുടെ ഗാനത്തിനനുസരിച്ചാണ് നൃത്തം. വിഡിയോയിൽ മുഖ്യമന്ത്രിയെയും കാണാം. വിഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടു പേമ ഖണ്ഡു കുറിച്ച വാക്കുകളിങ്ങനെ:  ‘‘ഇതാണ് ഞങ്ങളുടെ അരുണാചൽ, വർണാഭവും സന്തോഷകരവും ജീവസ്സുറ്റതും ഊർജം നിറഞ്ഞതും. പടിഞ്ഞാറൻ കാമെങ് ജില്ലയിലെ ഖസാലങ് ഗ്രാമത്തിൽ നിന്നുള്ള സജോലങ് കുട്ടികളുടെ അത്യധികം ആഹ്ലാദം നിറഞ്ഞ പരമ്പരാഗത നൃത്തം’’

ഭാരതത്തിന്റെ വ്യത്യസ്തമായ സംസ്കാരത്തിന്റെ നേർപതിപ്പാണ് ആ വിഡിയോയിൽ കാണുന്നതെന്നാണ് അതു കണ്ടവരിൽ ഭൂരിഭാഗവും കമന്റ് ചെയ്തത്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ നിമിഷങ്ങ ൾക്കകം കണ്ടത് മുപ്പതിനായിരത്തിലധികം പേരാണ്. രണ്ടായിരത്തിലധികം പേർ ലൈക് ചെയ്തിട്ടുമുണ്ട്. ‘‘ബാലന്റെ നൃത്തച്ചുവടുകൾ എനിക്കും പഠിക്കണമെന്നുണ്ട്, ആശ്ചര്യം തന്നെ, വ്യത്യസ്ത സംസ്കാരവും മതങ്ങളുമുള്ള നാടാണ് ഇന്ത്യ’’ വിഡിയോ കണ്ട ഒരാൾ കുറിച്ചു. ‘‘അദ്ഭുതപ്പെടുത്തുന്ന സംസ്കാരം, ആ പെൺകുട്ടിയുടെ ചിരി എന്റെ ഹൃദയം കവർന്നു’’ മറ്റൊരാൾ എഴുതിയത് ഇപ്രകാരമാണ്. 

സജോലങ് ജനതയുടെ പാരമ്പര്യവും സംസ്കാരവും വ്യക്തമാക്കുന്ന വിഡിയോ നേരത്തേ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവും പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് റിജിജു അരുണാചൽ പ്രദേശ് സന്ദർശിച്ചത്. ഖസാലങ്ങിലെത്തിയ മന്ത്രി അവിടുത്തെ ജനതയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്  ചെയ്തത്. 

Content Summary : Arunachal Pradesh CM Pema Khandu tweets video of kids doing a traditional dance

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA