ADVERTISEMENT

അഭിനേത്രി മുക്തയുടെ പൊന്നോമന കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. കുഞ്ഞു വിശേഷങ്ങളുമായി  കണ്മണി അമ്മയുടേയും റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളിലൂടെ സ്ഥിരം എത്താറുണ്ട്. ഈ കോവിഡ് കാലത്ത് കൊച്ചുകൂട്ടുകാർക്കായി നിരവധി ടിപ്സുകൾ ഈ കുഞ്ഞുതാരം പങ്കുവച്ചിരുന്നു. കണ്മണിയുടെ ഒരു ഡബ്സ്മാഷ് വിഡിയോയാണ് റിമി ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി അതിഥി രവിയ്ക്ക് ഒപ്പമാണ് കണ്മണിക്കുട്ടിയുടെ ഡബ്സ്മാഷ്.

 

കണ്മണി അഭിനയം രംഗത്തേയ്ക്കു പ്രവേശിച്ച വിശേഷം മുക്ത ആരാധകരുമായി പങ്കുവച്ചിരുന്നു. ‘കണ്മണിക്കുട്ടിയേ സൂപ്പര്‍ ആയിട്ടുണ്ടേ’  എന്ന കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചത്. കൊച്ചമ്മയ്ക്ക് നന്ദി അറിയിച്ച് കണ്മണിയും കമന്റ് ചെയ്തിട്ടുണ്ട് വിഡിയോയ്ക്ക് താഴെ  മുക്തയെ പോലെ നല്ലൊരു നടിയാകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. അതിഥി രവിയും വിഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.. മൂന്ന് ലക്ഷത്തിലധികം പേരാണ്  വിഡിയോയ്ക്ക് ഇഷ്ടമറിയിച്ചെത്തിയത്. 

 

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി. ഈ കുട്ടിത്താരം ഇടയ്ക്കിടെ ക്യൂട്ട് വിഡിയോകളുമായി സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. മുൻപ്  റിമി ടോമി ‘അമ്മാന കൊമ്പത്തെ’ എന്നു തുടങ്ങുന്ന പാട്ടിന് മനോഹര ദൃശ്യാവിഷ്കാരവുമായി എത്തിയിരുന്നു. അന്ന് റിമിക്കൊച്ചമ്മയെ അനുകരിച്ചും കണ്മണിക്കുട്ടി എത്തിയിരുന്നു. 

 

English Summary : Rimi Tomy share Kanmani's dubsmash video with Aditi Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com