ADVERTISEMENT

 

‘വീട്ടിലെ മൊട്ട ബോസിന്റെ സൂപ്പർക്യൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്. തലമൊട്ടയടിച്ച കുഞ്ഞു റായന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ് ‘നോ ഷേവ് നവംബർ' എന്നാണ് അമ്മ എന്നോട് പറഞ്ഞത്. ‘വീട്ടിലെ മൊട്ട ബോസ്’. ലിറ്റിൽ റൗഡി  എന്ന ഹാഷ്ടാഗിനൊപ്പമാണ്  ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ മകനെയുമെടുത്തുകൊണ്ട് നിൽക്കുകയാണ് മേഘ്ന.  കുഞ്ഞു റായന്റെ പുത്തൻ ലുക്കിന്  ഇഷ്ടങ്ങളുമായി ആരാധകരുമെത്തി. 

 

മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ്  ചീരുവിന്റെ പിറന്നാള്‍. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രവും മേഘ്ന പങ്കുവച്ചിരുന്നു.

 

ഈയിടെ വനിതയ്ക്കനുവദിച്ച അഭിമുഖത്തിൽ മേഘ്ന കുഞ്ഞിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നിരുന്നു. ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’

 

ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു’ മേഘ്ന വനിതയോടു പറഞ്ഞു.

 

English Summary : Actress Meghana Raj share photos with son Raayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com