ADVERTISEMENT

വെള്ളത്തിന് മുകളിൽ ഒന്നര മണിക്കൂർ ശ്വാസം പിടിച്ചു കിടക്കുന്ന ഫ്ലോട്ടിങ് പത്മാസനം ചെയ്ത് ശ്രദ്ധ നേടുകയാണ് നദിയ ബിനോയ് എന്ന ഏഴ് വയസ്സുകാരി. നിരന്തരമായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു യോഗ മുറയാണ് ‘പ്ലാവിനി പ്രാണായാമം’ എന്നറിയപ്പെടുന്ന ഫ്ലോട്ടിങ് പത്മാസനം. നാല് വയസ്സുമുതൽ യോഗ പരിശീലിക്കുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റൊക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റൊക്കോർഡ്സിലും ഇടം പിടിച്ചു. വെള്ളത്തിന് മുകളിൽ ഒരു മണിക്കൂർ ശ്വാസം പിടിച്ചു കിടക്കുന്നതിന്  ഇന്ത്യൻ ബുക്ക് ഓഫ് റൊക്കോർഡ്സും നദിയയെ തേടിയെത്തിയിരുന്നു . പിതാവ് ബിനോയി ജോണാണ് നദിയയെ യോഗ പരിശീലിപ്പിക്കുന്നത്.

floating-padmasana-by-seven-year-old-nadiya-binoy-bags-records1

 

മയക്കു മരുന്നിന് അടിമപ്പെടുന്ന യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാദിയ ഈ അപൂർമായ യോഗമുറ പരിശീലിയ്ക്കുന്നത്. കൊല്ലം മണ്ണൂർ ഇൻഫന്റ്  ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നദിയ. ഓർമ ശക്തി തെളിയിക്കുന്ന നിരവധി വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിലൂടെ എത്തിയിട്ടുണ്ട് ഈ മിടുക്കി. പത്തു ലക്ഷത്തിൽപ്പരം കാഴ്ചക്കാരുള്ള വിഡിയോകളാണിവ. കരാട്ടയിയിൽ താല്പര്യമുള്ള നദിയ ബ്ലൂ ബെൽറ്റും നേടിയിട്ടുണ്ട്.  ബിനോയ് ജോണിന്റേയും നിമ്മി മാത്യുവിന്റേയും മകളാണ് നദിയ.

 

English Summary : Floating Padmasana by seven year old Nadiya Binoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com