ADVERTISEMENT

ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വമാണ് കാത്തിരിക്കുന്നത്. അതുപോലെ സമൂമഹമാധ്യമങ്ങളിൽ ആരാധ്യയ്​ക്കെതിരായി ട്രോളുകളും വരാറുണ്ട്. ഐശ്വര്യ ഇത്തരം കാര്യങ്ങളോട് അങ്ങനെ പ്രതകരിക്കാറില്ല. എന്നാൽ മകൾക്കെതിരായ പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. 

 

മകൾ ആരാധ്യയെ പൊതുവിടത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനോടും ട്രോളുകളോടും തീരെ യോജിക്കില്ലെന്ന് അഭിഷേക് ബച്ചൻ പറയുന്നു. എന്തെങ്കിലും പറയാനുള്ളവർ തന്റെ മുഖത്ത് നോക്കിയാണ് പറയേണ്ടത്. താനാണ് പബ്ലിക് ഫിഗറെന്നും ആരാധ്യ അങ്ങനെയല്ലെന്നും മകൾക്കെതിരായ പരിഹാസം സഹിക്കാൻ പറ്റില്ലെന്നും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞു.

 

കഴിഞ്ഞ മാസമാണ് ഐശ്വര്യയും അഭിഷേകും മകളുടെ പത്താം പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ചത്. 'നിന്റെ അമ്മ പറയുന്നത് പോലെ നീ ഞങ്ങളുടെ ലോകം കൂടുതൽ മെച്ചപ്പെട്ടതാക്കി' എന്നായിരുന്നു മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിഷേക് അന്ന് കുറിച്ചത്. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

 

English Summary : Abhishek Bachchan on trolls against Aaradhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com