ADVERTISEMENT

തങ്കക്കൊലുസിന് അമ്മ സാന്ദ്ര തോമസിനേക്കാൾ ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ. ഇവരുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ ആരാധകർ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ 'തങ്കക്കൊലുസിന്റെ’ പുതിയൊരു വിഡിയോ കൂടി സോഷ്യൽ മീഡിയ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തങ്കത്തിന്റേയും കുൽസുവിന്റേയും മഴയത്തെ കളിയുടെ വിഡിയോയാണ് ഇത്തവണ സാന്ദ്ര പങ്കുവച്ചത്. 

 

‘മഴ നനഞ്ഞാൽ പനി വരുമോ? മഴയത്ത് കളിച്ചാൽ വഴക്ക് കേൾക്കുമോ? എങ്കിൽ ഇതൊന്ന് കണ്ടോളു, ഡിസംബർ മാസത്തിലെ ഒരു മഴക്കുളി’  എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. തങ്കക്കൊലുസ് മഴയത്തങ്ങ് തകർത്തു കളിക്കുകയാണ്. മഴന നനഞ്ഞാൽ പനി വരുമോ എല്ലാരും അങ്ങനെ പറയുന്നല്ലോയെന്ന് സാന്ദ്ര രണ്ടാളോടും ചോദിക്കുന്നുണ്ട്. എന്നാല്‍ പനി വരില്ലെന്ന് നിസംശയം മറുപടി പറയുകയാണീ കുരുന്നുകൾ. മഴ മനയാൻ തങ്ങൾക്ക് ഇഷ്ടമാണെന്നു പറയുകയാണ് തങ്കവും കുൽസുവും.

 

ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. പതിവുപോലെ  ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.

 

English Summary : Sandra Thomas post a cute video of Thankakkolusu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com