ADVERTISEMENT

ക്രിസ്മസ് ദിനത്തിൽ വാക്കുപാലിച്ച് ഡിംപിൾ റോസ്. പ്രേഷകർ ഏറെ കൊതിയോടെ കാത്തിരുന്ന സ്വന്തം ഉണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഡിംപിളിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. പാച്ചുവിനെ കാണണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞിരുന്നുവെന്നും ക്രിസ്മസിന് കാണിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഡിംപിൾ പറയുന്നു.

 

പക്ഷേ ഇത്രയും നേരത്തെ കുഞ്ഞിനെ കാണിക്കണോയെന്ന് ഇടയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാലൊടുവിൽ ക്രിസ്മസ് ദിനം തന്നെ കുഞ്ഞുവാവയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നും ഡിംപിൾ പറയുന്നു.

 

പാച്ചുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം കെസ്റ്ററിനും പാച്ചുവിനും വേണ്ടി ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു ഡിംപിൾ. കുഞ്ഞുവാവയെ പരിചയപ്പെടുത്തുന്നതിനൊപ്പം അവനുലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകർക്കായി ഡിംപിൾ പങ്കുവച്ചു. ഗർഭകാലം മുതൽ തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഡിംപിൾ പങ്കുവച്ചിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവും അതിലൊരാളുടെ വിടപറയലും എല്ലാം ഡിംപിൾ തുറന്നു പറഞ്ഞിരുന്നു.

 

Content Summary : Dimple Rose Introduce Her Son Pachu On Christmas Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com