മുക്തയുടെ കണ്മണിയുടെ ആദ്യ ചിത്രം; ലെച്ചു ആയി കിയാര

HIGHLIGHTS
  • കൺമണി അഭിനയരംഗത്തെത്തുന്നത് പത്താംവളവ് എന്ന ചിത്രത്തിലൂടെ
  • കൺമണി അവതരിപ്പിക്കുന്നത് ലെച്ചു എന്ന കഥാപാത്രത്തെ
Muktha's daughter Kiara to step into movies
കൺമണി, മുക്ത
SHARE

മകൾ കൺമണിയുടെ വിശേഷങ്ങൾ ആരാധകരമായി പങ്കുവയ്ക്കാൻ ഒട്ടും മടിയില്ലാത്തയാളാണ് നടി മുക്ത. തന്റെ സമൂഹമാധ്യമത്തിലൂടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ മകൾ കൺമണിയെന്ന കിയാര സിനിമാലോകത്തേക്ക് ആദ്യമായി ചുവടുവച്ച വിശേഷങ്ങളാണ് താരം പങ്കുവച്ചത്. ‘പത്താം വളവ്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മുക്ത ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

ജോസഫിനു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താംവളവ് ത്രില്ലര്‍’ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണല്‍ ചിത്രമാണ്.സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരന്‍ (Indrajith Sukumaran) എന്നിവരെ നായകന്മാരാക്കി ചിത്രീകരിച്ച ‘പത്താം വളവി’ലൂടെ അഭിനയരംഗത്തേക്ക് എത്തുന്ന കിയാര ലെച്ചു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ‘ജോസഫി’നു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താംവളവ്’ ത്രില്ലര്‍ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണല്‍ ചിത്രമാണ്.

ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പൂര്‍ത്തിയായിരുന്നു.അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. യു.ജി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.എസ്.

ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പത്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി, മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു

എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

content Summary : Muktha's daughter Kiara to step into movies

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS