പാട്ടും ഡാൻസും ഒപ്പം തകർപ്പൻ സന്ദേശവുമായി ഐശ്വര്യയുടെ ആരാധ്യ; വിഡിയോ

HIGHLIGHTS
  • അമ്മയുെട അതേ ശബ്ദമാണ് മകൾക്കുമെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്
aishwarya-rai–s-daughter-aaradhya-s-christmas-video
SHARE

ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യ ബോളിവുഡിലെ ഒരു കുട്ടിത്താരമാണ്. ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. ഐശ്വര്യ മകളുടെ വിശേഷങ്ങളൊക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യാറുണ്ട് ഇത്തവണ ആരാധ്യ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഒരു വിഡിയോയാണ് യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. മനോഹരമായ ക്രിസ്മസ് സന്ദശമാണ് ആരാധ്യ പങ്കുവയ്ക്കുന്നത്. ഒപ്പം ആരാധ്യ പാടുന്ന ക്രിസ്മസ് ഗാനങ്ങളും ഡാൻസുമൊക്കെയുണ്ട് വിഡിയോയിൽ.

വളരെ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും സംസാരിക്കുന്ന ആരാധ്യയ്ക്ക്  ഇഷ്ടമറിയിച്ച നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. അമ്മയെപ്പോലെ മകളും മിടുമിടുക്കിയാണെന്നും അമ്മയുടെ അതേ ശബ്ദമാണ് മകൾക്കുമെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഐശ്വര്യയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. അതുകൊണ്ട് തന്നെ ആരാധ്യയുടെ ഈ വിഡിയോയ്ക്ക് താഴെയും ആരാധകരുടെ ഇഷ്ടം കൊണ്ട് നിറയുകയാണ്. 

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

English Summary : Aishwarya Rai's daughter Aaradhya's christmas video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA