രാധയ്ക്ക് ഒരു വയസ്; മകൾക്ക് ഒപ്പമുള്ള വിഡിയോ പങ്കുവച്ച് ശ്രിയ ശരൺ
Mail This Article
മകൾ രാധയ്ക്ക് ഒരു വയസ് തികഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഭിനേത്രി ശ്രിയ ശരൺ. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയ്ക്കുമൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൾക്ക് ഒരു വയസായെന്നും കഴിഞ്ഞ വർഷം 7:40 നാണ് അവൾ എത്തിയതെന്നും മകളെ കൊഞ്ചിക്കുന്ന മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. ആരാധകരുടേയും സുഹൃത്തുക്കളുടേയും മാതാപിതാക്കളുടേയും സ്നേഹത്തിനും സഹായത്തിനും ഉപദേശത്തിനും താരം നന്ദി പറയുന്നുമുണ്ട് കുറിപ്പിൽ. കുഞ്ഞ് രാധയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധകരുമെത്തി.
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ആരാധകരിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു ഇരുവരും. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ആ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്. 2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്നാണ് ശ്രിയ കുറിച്ചത്.
English Summary : Actress Shriya Saran post photos and videos of daughter Radha