പത്ത് വയസ്സ്; രണ്ട് കമ്പനികളുടെ ഉടമ, സമ്പാദ്യം 100 കോടി !

HIGHLIGHTS
  • പിക്സി വളരുന്നതിനേക്കാൾ വേഗത്തിലാണു പിക്സിയുടെ കമ്പനികൾ വളരുന്നത്
pixie-curtis-ten-year-old-australian-multimillionaire-owns-two-companies
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സംരംഭകരും ബിസിനസ്സുകാരുമൊക്കെയാകാൻ നല്ല പ്രായമൊക്കെ വേണമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള പിക്സി കർട്ടിസിന് വെറും പത്തുവയസ്സാണ്. ഈ പ്രായത്തിൽ തന്നെ രണ്ടു കമ്പനികളുടെ ഉടമയാണ് പിക്സി. ആകെ സമ്പാദ്യം നൂറു കോടി രൂപയിലധികം. പിക്സി വളരുന്നതിനേക്കാൾ വേഗത്തിലാണു പിക്സിയുടെ കമ്പനികൾ വളരുന്നത്.

പിക്സീസ് ഫിജറ്റ്സ് എന്ന കളിപ്പാട്ടക്കമ്പനി, പിക്സീസ് ബോസ് എന്നു പേരുള്ള മുടിയിൽ അണിയുന്ന ബോ വിൽക്കുന്ന കമ്പനി എന്നിവയാണ് പിക്സിയുടെ ഉടമസ്ഥതയിലുള്ളത് പിക്സിയുടെ അമ്മയായ റോക്സി ജാസെൻകോയും സംരംഭകയാണ്. ബിസിനസ് ജീവിതത്തിന്റെ ബാലപാഠങ്ങൾ പിക്സിയെ പഠിപ്പിച്ചതും അമ്മ റോക്സി തന്നെ. എന്നാൽ എക്കാലവും മകൾ ഒരു സംരംഭകയായി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നും പിക്സിക്കു താൽപര്യമുണ്ടെങ്കിൽ പതിനഞ്ചാം വയസ്സിൽ തന്നെ വിരമിക്കാമെന്നും റോക്സി പറയുന്നു.

പിക്സീസ് ഫിജറ്റ്സ് എന്ന കളിപ്പാട്ടക്കമ്പനി കഴിഞ്ഞ മേയിലാണു തുടങ്ങിയത്. ഈ കമ്പനി വൻ വിജയമായിരുന്നു. കമ്പനി വിപണനത്തിനായി ശേഖരിച്ച കളിപ്പാട്ടങ്ങളെല്ലാം പെട്ടെന്നു തന്നെ വിറ്റുപോയി. ഒറ്റ മാസത്തിൽ തന്നെ ഒന്നരലക്ഷം യുഎസ് ഡോളറാണ് കമ്പനിക്കു ലാഭം കിട്ടിയത്. കളിപ്പാട്ടങ്ങൾക്കു പുറമേ വസ്ത്രങ്ങൾ, കുട്ടികളുടെ നിത്യോപയോഗ സാധനങ്ങൾ എന്നിവയും പിക്സീസ് വിപണനം നടത്തുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ മകളുടെ സംരംഭകത്വത്തോടുള്ള താൽപര്യം അദ്ഭുതപ്പെടുത്തുന്നതാണെന്ന് മാതാവ് റോക്സി പറയുന്നു.

വളരെ വിജയകരമായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും പിക്സിയുടെ പേരിലുണ്ട്. 2014ൽ റോക്സിയാണ് ഇതു തുടങ്ങിയത്. പിക്സീസിന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ഈ ഇൻസ്റ്റഗ്രാം പ്രൊഫൈൽ സഹായകമായി. കുരുന്ന് സെലിബ്രിറ്റികളായ നോർത്ത് വെസ്റ്റ്, ട്രൂ തോംസൺ, സൂരി ക്രൂയിസ് തുടങ്ങിയവർ ഇതു ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതും പിക്സീസിനു വലിയ പിന്തുണ നൽകി.കഴിഞ്ഞ ക്രിസ്മസ് സീസണിൽ പിക്സീസ് പുറത്തിറക്കിയ സമ്മാനങ്ങൾ മാത്രം ഓസ്ട്രേലയിൽ വിറ്റ് പോയത് 60000 ഡോളറുകൾക്കാണ്. പിക്സിയും കുടുംബവും ബിസിനസിൽ നിന്നു ലഭിച്ച ലാഭത്തിൽ നിന്ന് മൂന്നുകോടി രൂപ വില വരുന്ന പ്രീമിയം കാറും വാങ്ങി.

English Summary : Pixie Curtis-ten-year old Australian multimillionaire owns two companies.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS