അപ്പുവിന്റെ വീട് ക്ലേ മോഡലുകളുടെയും, ആറു വയസ്സിനുള്ളിൽ നിർമിച്ചത് നിരവധി വസ്തുക്കൾ

HIGHLIGHTS
  • ക്ലേ മോഡലുകൾ നിർമിക്കാൻ തുടങ്ങിയതോടെ അപ്പുവിലും മാറ്റങ്ങൾ കണ്ടു തുടങ്ങി
SHARE

വെറും നാലരവയസ്സിൽ ചിത്രശലഭത്തിന്റെ ജീവിതചക്രം ക്ലേയിൽ നിർമിച്ചാണ് കുഞ്ഞു ഹർഷവർദ്ധനൻ അമ്മയെ അദ്ഭുതപ്പെടുത്തിയത്. പൂവും, ഇലയിൽ ഇരിക്കുന്ന പൂമ്പാറ്റ മുട്ടയും, മുട്ട പുഴുവായും പുഴു പൂമ്പാറ്റയായും മാറുന്നതുമൊക്കെ ഉൾക്കൊള്ളുന്ന ചിത്രശലഭത്തിന്റെ ജീവിതചക്രമാണ് ഈ കൊച്ചു മിടുക്കൻ ആദ്യമായി ഉണ്ടാക്കുന്നത്. വെറുതെ ചിത്രശലഭത്തിന്റെ ജീവിതചക്രം ഉണ്ടാക്കുകയല്ല അതിനെ കുറിച്ച് വ്യക്തമായി പറഞ്ഞു മനസിലാക്കാനും ആ കുരുന്നിനാകുമെന്നതാണ് അതിശയകരം. കുഞ്ഞു ഹർഷവർദ്ധന്റ കരവിരുതിൽ വിരിയുന്ന രൂപങ്ങളിൽ ചിത്രശലഭപ്പുഴു മുതൽ കടലിലെ വമ്പൻ തിമിംഗലം വരെയുണ്ട്. 

ഇന്ന് ആറര വയസ്സിലെത്തിയപ്പോൾ അപ്പു എന്നു വിളിപ്പേരുള്ള ഹർഷവർദ്ധനൻ ക്ലേയിൽ നിർമ്മിച്ചു കഴിഞ്ഞത് നൂറിലധികം വസ്തുക്കളാണ്. നെടുമങ്ങാട് സത്യസായി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹർഷവർദ്ധനൻ. നാലാം വയസ്സില്‍ തന്നെ അപ്പുവിന് താല്പര്യം സോളാർ സിസ്റ്റവും സയൻസുമൊക്കെയായിരുന്നു, അന്നേ ആകാശത്തിലെ ഗ്രഹങ്ങളെ അതിന്റെ ഒാഡറിൽ പറയാനും അവയുെട പ്രത്യേകതകൾ വിവരിക്കാനും അപ്പുവിനറിയാമായിരുന്നു.

awesome-clay-art-by-six-year-old-boy
ഹർഷവർദ്ധനൻ

അപ്പു നിർമിച്ച സോളാർ സിസ്റ്റത്തിൽ ശനി ഗ്രഹത്തിന്റെ വലയം പോലും കൃത്യമായി ഉണ്ടാക്കിയിരുന്നു.  ഇത് ചെറിയ പ്രായത്തിൽത്തന്നെ  ഓരോന്നിനേയും സൂഷ്മമായി നിരീക്ഷിക്കാനുള്ള കുട്ടിയുടെ കഴിവ് ഇതിൽ വ്യക്തമാണ്. താൻ നിർമിക്കുന്ന ഒരോ രൂപങ്ങളെക്കുറിച്ചും അപ്പുവിന് വ്യക്തമായ ധാരണയുണ്ട് എന്നുമാത്രമല്ല അതിന്റെ ചെറിയ കാര്യങ്ങൾ വരെ വിവരിക്കാനും ഈ മിടുക്കനാകും. സമ്മാനമായി കിട്ടിയ ഒരു പുസ്തകത്തിലെ പടങ്ങൾ നോക്കിയും കാർട്ടൂണുകൾ കണ്ടുമൊക്കെയാണ് അപ്പു രൂപങ്ങളൊക്കെ ഉണ്ടാക്കുന്നത്. വളരെ ചെറിയ പ്രായം തൊട്ടെ സൂഷ്മ ജീവികളേയും മൃഗങ്ങളേയുമൊക്കെ കുറിച്ച് അറിയാൻ വളരേയെറെ താല്പര്യം കാണിച്ചിരുന്നു.

awesome-clay-art-by-six-year-old-boy1

പതിയെ കടൽ ജീവികളിലായി അപ്പുവിന്റെ കരവിരുത് പലതരം ഷാർക്കുകൾ, വെയിലുകൾ, നീരാളികൾ എന്നിവയൊക്കെ അതിന്റെ വളരെ ചെറിയ ഫീച്ചറുകള്‍ പോലും ഉൾപ്പെടുത്തിയാണ് അപ്പു നിർമിക്കുന്നത്. ഒരു ദിവസം രാത്രി കണ്ട കാർട്ടൂണിലെ മോസ്​സസോറസിനെ രാവിലെ എഴുന്നേറ്റയുടനെ ഉണ്ടാക്കിയെന്നു മാത്രമല്ല അതിന്റെ ഓരോ പ്രത്യേകതകളും അമ്മയ്ക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു. നീരാളി, കണവ, വാമ്പയർ കണവ, ഫാൽക്കൺ സ്ക്വിഡ്, ക്ലാം, പീൽ ഷെൽ, ഗുയ്ഡക്ക്, ചോളം ഷെൽ, ഞണ്ട്, സന്യാസി ഞണ്ട്, ശംഖ്, ഇഗ്വാന, മുതല, യെറ്റിക്രാബ്, തവള, സ്നെയിൽ, കോൺ സ്നെയിൽ, ടർട്ടിൽ, ടോർട്ടോയിസ്, കടൽ കുതിര, കടൽ ചിത്രശലഭം, കടൽ ഡ്രാഗൺ, സൺഫിഷ്, മാന്റിസ് ഷ്രിമ്പ്, ലോബ്സ്റ്റർ, ഡോൾഫിൻ, തിമിംഗലം , നക്ഷത്രമത്സ്യം, ജെല്ലിഫിഷ്, എലിഫന്റ് സീൽ, ആന, പെൻഗ്വിൻ, പെലിക്കൻ, കഴുകൻ, മോർസസോറസ്, പ്ലാറ്റിപസ്, വാൽറസ്, കടൽ പാമ്പ്, ഓർ ഫിഷ്, ഈൽ, കട്ടിൽ ഫിഷ്, ഹോഴ്സ് ഷൂ ക്രാബ്, വണ്ട്, കാറ്റർപില്ലർ, ചിത്രശലഭശത്തിന്റെ ജീവിത ചക്രം, മില്ലിപീഡ്, തേൾ, സീ അർച്ചിൻ, മുള്ളൻ പന്നി മത്സ്യം, ദുഗോംഗ്, വിമാനം, ഹെലികോപ്റ്റർ, ഹിറ്റാച്ചി, കമ്പ്യൂട്ടർ, ചോളം, വെട്ടുക്കിളി, ചാഴി, ബ്രാച്ചിസോറസ്, ടൈറനോസോറസ്, സൗരയൂഥം തുടങ്ങി  നിരവധി വസ്തുക്കളാണ് ആ മിടുക്കൻ നിർമിച്ചത്.

അല്പം ഹൈപ്പർ ആക്റ്റീവാണ് അപ്പു. മകന്റെ എഡിഎച്ച്ഡിയ്ക്കുള്ള ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ടു കൂടെയാണ് അമ്മ അപ്പുവിന് ക്ലേ കൊടുത്തു തുടങ്ങിത്. എഡിഎച്ച്ഡി മൂലം ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ സാധിക്കുമായിരുന്നില്ല അപ്പുവിന്. എന്നാൽ ക്ലേയിൽ ഓരോന്ന് ഉണ്ടാക്കി എത്ര നേരം വേണമെങ്കിലും മകൻ ഇരുന്നോളുമെന്നു പറയുന്നു അമ്മ, ഒപ്പം ആയുർവേദ ചികിത്സയുമുണ്ട്. ഹൈപ്പർ ആക്റ്റീവ് കുട്ടികൾ പൊതുവെ ഒരു കാര്യത്തിലും അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോക്കമാകാൻ സാധ്യതയുണ്ട്. ഇത്തരക്കാരുടെ കോൺസൻട്രേഷൻ കൂട്ടേണ്ടത് അത്യവശ്യമാണ്. ക്ലേ മോഡലുകൾ നിർമിക്കാൻ തുടങ്ങിയതോടെ അപ്പുവിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. കുറെയേറെ നേരം ഇത്തരം മോഡലുകൾ ഉണ്ടാക്കാനായി ഇരിക്കാനും അവയുടെ സൂഷ്മമായ കാര്യങ്ങൾ പോലും  ശ്രദ്ധിക്കാനും തുടങ്ങിയതും അപ്പുവിന്റെ കോൺസൻട്രേഷൻ കൂട്ടാനും മാറ്റങ്ങളുണ്ടാകാനും വളരെയേറ സഹായിച്ചു.

അപ്പുവിന്റെ ഹൈപ്പർ ആക്റ്റീവ് സ്വഭാവം ഒരു പരിധിവരെ കുറയാൻ സഹായിച്ചതും ക്ലേ മോഡലിങിലുള്ള താല്പര്യമാണ്. ഓൺലൈൻ ക്ലാസുകളിൽ അങ്ങനെ പങ്കെടുക്കാറില്ലെങ്കിലും അപ്പു പഠനത്തിൽ ഒട്ടും പിന്നിലൊന്നുമല്ല. അവന്റെ പ്രായത്തിൽ നേടേണ്ടുന്ന അറിവിലും കൂടുതൽ കാര്യങ്ങൾ അവൻ മനസ്സിലാക്കിയിട്ടുമുണ്ട്. മാത്രമല്ല പുതിയ വിഷയങ്ങളിൽ അറിവ് നേടാനും അപ്പു ശ്രദ്ധിക്കാറുണ്ട്

English Summary : Awesome clay art by six year old Appu

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA