ADVERTISEMENT

അലംകൃതയും ദുൽഖർ സൽമാന്റെ മകൾ മറിയവും ചേർന്നുള്ളൊരു ഒരു ക്യൂട്ട് ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചത്. സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഈ കുട്ടിത്താരങ്ങളുടെ ഈ ഫോട്ടോയാണ്. ‘ആലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്. 

 

ഈ കുഞ്ഞു രാജകുമാരികളുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ചിത്രത്തിൽ അലംകൃതയുടെയും മറിയത്തിന്റെയും മുഖം വ്യക്തമല്ല പതിവ് പോലെ ആലിയുടെ മുഖം എന്താണ് കാണിക്കാത്തതെന്ന ചോദ്യവുമായി ആരാധകരുമെത്തി. ആലിയുടെ വിശേഷങ്ങളൊക്കെ പൃഥ്വിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വിരളമാണ്. 

 

English Summary : Supriya Menon Prithviraj post photo of daughter Alankritha and Dulquear's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com