ചീപ്പിൽ 30 പാട്ടുകൾ ആലപിച്ച് റെക്കോർഡ് നേട്ടവുമായി 13 വയസുകാരൻ

HIGHLIGHTS
  • മുപ്പത് മലയാളം പാട്ടുകളാണ് അഭിരാം ചീപ്പ് ഉപയോഗിച്ച് പാടുന്നത്
13-year-old-abhiram-holds-record-for-playing-song-using-comb
അഭിരാം
SHARE

വ്യത്യസ്തമായ രീതിയിൽ പാട്ടുകൾ പാടി റെക്കോർഡ് നേടിയിരിക്കുകയാണ് അഭിരാം ആർ കെ എന്ന 13 വയസുകാരൻ. ചീപ്പിൽ 30 പാട്ടുകൾ ആലപിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിരാം ഇടം നേടിയത്. കൊവിഡ് കാലത്ത് സമൂഹമാധ്യമത്തിൽ ഒരു ഇത്തരത്തിൽ ഒരു വിഡിയോ കണ്ട് കൗതുകത്തിന് തനിയെ പരിശീലിച്ചതാണ് ഈ മിടുക്കൻ. മുപ്പത് മലയാളം പാട്ടുകളാണ് അഭിരാം ചീപ്പ് ഉപയോഗിച്ച് പാടുന്നത്.   

ഇതല്ലാതെ പാട്ട്, ചിത്രരചന, ചെണ്ട, തബല തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് അഭിരാം. ഇവയെല്ലാം പരിശിലിക്കുന്നുണ്ടെങ്കിലും  ചിപ്പിൽ പാടുന്നത് തനിയെ പരിശീലിച്ചതാണ്. 

കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിരാം. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റേയും ഇന്ദുമതിയുടെയും ഇളയ മകനാണ്.

English Summary : 13 year old Abhiram holds record for playing song using comb

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA