‘കരളേ കരളിന്റെ കരളേ’; തകർപ്പൻ ചുവടുകളുമായി മിന്നൽ മുരളിയിലെ മിന്നും താരങ്ങൾ

HIGHLIGHTS
  • ജോസ്മോനും അപ്പുമോളും ചേർന്നുള്ള സൂപ്പർ റീൽസ് ശ്രദ്ധേയമാകുന്നു
minnal-murali-child-artists-vashisht-and-kutty-thennal-instagram-reels
SHARE

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിലെ കുട്ടിത്താരങ്ങളായ ജോസ്മോനും അപ്പുമോളും ചേർന്നുള്ള സൂപ്പർ റീൽസ് ശ്രദ്ധേയമാകുന്നു. ഉദയനാണ് താരം എന്ന സിനിമയിലെ ‘കരളേ കരളിന്റെ കരളേ’ ഗാനത്തിനാണ് ജോസ്മോനെ അവതരിപ്പിച്ച വസിഷ്ഠും അപ്പുമോളായെത്തിയ കുട്ടിത്തെന്നലും ചുവടുവെയ്ക്കുന്നത്. മിന്നൽ മുരളിയിലെ മിന്നും താരങ്ങളായ ഇവർ റീൽസിലും തകർപ്പൻ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരുവരുടേയും ഡാൻസിന് നിരധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായെത്തിയത്. ഈ റീൽസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

നേരത്തെ ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’  തമിഴ് ​ഗാനത്തിന് ചുവടുവച്ച് വസിഷ്ഠും കുട്ടിത്തെന്നലും എത്തിയിരുന്നു. ‘ജോസ് മോനും അപ്പുമോളും കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്’ എന്ന കുറിപ്പോടെയാണ് വസിഷ്ഠ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്.  മിന്നൽ മുരളിയിൽ വസിഷ്ഠിന്റെ ജോസ്മോൻ എന്ന കഥാപാത്രത്തിന്റെ അനിയത്തി അപ്പുമോളായണ് കുട്ടി തെന്നൽ എത്തിയത്. 

ടിക്ടോക് വിഡിയോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടി തെന്നലിന്റെ  ടൈമിംങ്ങും അഭിനയവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ‍ഡ്രാമയിൽ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടിലെ അഭിനയമാണ് വസിഷ്ഠിനെ മിന്നൽ മുരളിയിലെത്തിച്ചത്.

English Summary : Minnal Murali child artists Vashisht and Kutty Thennal instagram reels

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA