അച്ഛനൊപ്പം പുഷ്പയിലെ ഗാനത്തിന് ചുവടുവച്ച് വെറോണിക്ക – വിഡിയോ വൈറൽ

HIGHLIGHTS
  • അച്ഛനേക്കാൾ ഭംഗിയായാണ് മകളുടെ ചുവടുകൾ
little-girl-dances-to-pushpa-song-srivalli-with-her-dad
SHARE

നൃത്ത വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ താരങ്ങളായതാണ് പാബ്ലോയും മകൾ വെറോണിക്കയും. ഇപ്പോഴിതാ  മറ്റൊരു മിന്നും പ്രകടനവുമായി എത്തിയിരിക്കുകയാണിവർ. അച്ഛനൊപ്പമാണ് ഈ കുരുന്നിന്റെ നൃത്തം. അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി എന്നു തുടങ്ങുന്ന വൈറൽ ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇത്തവണ ഇവർ തിരഞ്ഞെടുത്തത്. വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയിൽ, ഇരുവരും പുഷ്പ ഗാനം ശ്രീവല്ലിയ്ക്ക് ആവേശത്തോടെ ചുവടുവ​യ്ക്കുന്നത് കാണാം. പാട്ടുകൾ അടക്കം എല്ലാ ഭാഷകളിലും വൻ വിജയമാണ് പുഷ്പ നേടിയത്

വാഷ്‍ റൂമിന്റെ കണ്ണാടിയിൽ നോക്കിയാണ് ഇവരുടെ മിക്ക വിഡിയോകളും. അച്ഛനൊപ്പം അച്ഛനേക്കാൾ ഭംഗിയായാണ് മകളുടെ ചുവടുകൾ. ഇരുവരുടേയും ചെറിയ ചലനങ്ങൾ പോലും മനോഹരമാണ്. അച്ഛനും മകൾക്കുമുള്ള അഭിനന്ദനങ്ങൾ കൊണ്ട്  നിറയുകയാണ് വിഡിയോയ്ക്ക് താഴെ. പാബ്ലോയും മകൾ വെറോണിക്കയും തങ്ങളുടെ ഡാൻസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ ഡാൻസ് വിഡിയോകളിലൂടെ നിരവധി ആരാധകരെയാണ്  ഈ അച്ഛനും മകളും സ്വന്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ചെയ്‌തു ദിവസങ്ങൾക്കുള്ളിൽ തന്നെ വിഡിയോ നിരവധി ലൈക്കുകളും കമന്റുകളും കൊണ്ട് വൈറലായി.

ഹാർഡി സന്ധുവിന്റെ പഞ്ചാബി പോപ് സോങ് ‘ബിജ്​ലീ ബിജ്​ലീ’യ്​ക്കൊപ്പം  ഇവർ നൃത്തം ചെയ്യുന്ന വിഡിയോ‌ നേരത്തെ വൈറലായിരുന്നു. ‘ഇന്ത്യക്കാരോട് സ്നേഹത്തോടെ, ലവ് ഇന്ത്യ എന്ന കുറിപ്പോടെയാണ് പാബ്ലോ  ആ വിഡിയാ പങ്കുവച്ചത്. ഇന്ത്യയിൽ നിന്നുള്ള സ്നേഹമറിയിച്ചും നിരവധി കമന്റുകൾ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 

English Summary : Lttle girl dances to Pushpa song Srivalli with her dad

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA