മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തേക്കാൾ വലിയ സ്‌നേഹം വേറൊന്നില്ല, അത്രയും പരിശുദ്ധവും നിരുപാധികവുമായ സ്‌നേഹം അപൂർവമാണ്. ഇതിന് ഉദാഹരണമാണ് ഈ ചിത്രം. മകളുടെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി തലമുടിയുടെ ഒരു ഭാഗം വടിച്ചുമാറ്റേണ്ടതായി വന്നു, ശസ്ത്രക്രിയയുടെ നെടുനീളൻ തുന്നൽ പാടുകളും ആ ഭാഗത്ത് കാണാം. കുഞ്ഞു മകളുടെ തല മൊട്ടയടിച്ചതു പോലെ തന്നെ പിതാവ് തന്റെ തലയിലും മുടി വടിച്ചു മാറ്റുകയും തുന്നൽ പാടുകളുടെ ഭാഗത്ത് അതേപോലുള്ള അടയാളം വരച്ചു ചേർക്കുകയും ചെയ്തു.
വൈറലായ ഈ ചിത്രത്തിൽ, പിതാവ് മകളുടെ തലയിൽ സ്നേഹത്തോടെ തലോടുന്നത് കാണാം. ‘കുഞ്ഞിന് മസ്തിഷ്ക ശസ്‌ത്രക്രിയ നടത്തി, അവളുടെ അച്ഛൻ തന്റെ മുടിയിലും അതുതന്നെ ചെയ്‌തു. എന്നെ കരയിപ്പിച്ചു’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് നിരവധി റീ ട്വീറ്റുകളും കമന്റുകളുമാണ്. 8000-ലധികം ലൈക്കുകളും 1000-ലധികം റീട്വീറ്റുകളുമായാണ് ചിത്രം വൈറലായിരിക്കുന്നത്.
‘ഒരു പിതാവ് തന്റെ സ്നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവെക്കുന്നതിനേക്കാൾ വലുതാണിത്’, ‘ഈ അച്ഛന്റെ മുഖത്തു നിന്നും അടഞ്ഞ കണ്ണുകളിൽ നിന്നും നിസ്വാർത്ഥ സ്നേഹവും വേദനയും പ്രതിഫലിക്കുന്നു’, ഈ വർഷത്തെ ഡാഡ് ഓഫ് ദി ഇയർ അവാർഡ് ഈ വ്യക്തിക്കാണ്’ ചിത്രത്തിന് പലരും ഇത്തരം വികാരഭരിതമായ കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്.
English Summary : Father shaves head to look like daughter after her brain surgery