ADVERTISEMENT

വൈറലായ കച്ചാ ബദം  ട്രെൻഡിനൊത്ത് ചുവടുവയ്ക്കുന്ന മകളുടെ വിഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് അല്ലു അർജുൻ. ‘എന്റെ കുഞ്ഞു ബദാം’ എന്ന കുറുപ്പോടെയാണ് താരം അല്ലു അർഹയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ ആരാധകരാണുള്ളത്. എന്നാൽ ചില താരങ്ങൾ തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും തങ്ങളുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പോസ്റ്റു ചെയ്യാറുണ്ട്. അല്ലുവിനും മക്കൾക്കും സമൂഹമാധ്യമത്തിൽ വൻ ആരാധകരാണുള്ളത്. 

 

ഇപ്പോഴിതാ അല്ലു അർഹയുടെ ഈ വിഡിയോയും ശ്രദ്ധേയമാകുകയാണ്. വൈറലായ കച്ചാ ബദം ഡാൻസിന്റെ ഹുക്ക് സ്റ്റെപ്പുകൾ അനുകരിക്കുന്ന അർഹയുടെ വിഡിയോ താരം പങ്കുവച്ച് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. പാട്ടിനൊത്ത് ഈ കുട്ടിത്താരത്തിന്റെ ഭാവവും ചലനങ്ങളും സൂപ്പറായിട്ടുണ്ടെന്നാണ് ആകരാധകരുടെ കമന്റുകൾ. ‘ഡാൻസ് കുഞ്ഞ് അർഹയുടെ രക്തത്തിൽ അലിഞ്ഞതാണെന്നും ആരും ഈ സുന്ദരിക്കുട്ടിയെ കണ്ണുവയ്ക്കല്ലേ’ എന്നുമൊക്കയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ.

 

തെലുങ്ക് ചിത്രമായ ശാകുന്തളത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അല്ലു അർഹ. മുൻപൊരിക്കൽ അല്ലുന്റെ സിനിമയായ അല വൈക്കുന്തപുറംലുവിലെ ഒരു ഗാനത്തിന് നൃ‍ത്തച്ചുവടുമായി അല്ലു അർഹയും സഹോദരൻ അല്ലു അയാനും എത്തിയിരുന്നു. അച്ഛനേക്കാൾ മനോഹരമായാണ് മക്കൾ ഡാൻസ് ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഭാവിയിലെ സൂപ്പർസ്റ്റാറുകൾ എന്നാണ് അല്ലു അർഹയേയും അയാനേയും ആരാധകർ വിശേഷിപ്പിക്കുന്നത്.

English Summary : Allu Arjuns daughter Arha tries ‘Kacha badham’ trend– Viral

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com