ADVERTISEMENT

തന്മയത്തോടെയുള്ള അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സുഹാസിനി. പുതുതലമുറ നടിമാർക്കൊപ്പം തന്നെ ആരാധകരുണ്ട് സുഹാസിനിക്ക്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന  വിശേഷങ്ങളൊക്കെ അതുകൊണ്ട്  പെട്ടെന്ന് പ്രേക്ഷകസ്വീകാര്യത നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരി നന്ദിനിയുടെ ചെറുമകനുമൊത്തത്ത് നൃത്തച്ചുവടുകൾ വയ്ക്കുന്ന സുഹാസിനിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

 

ഹാസി മുത്തശ്ശിക്കൊപ്പം മത്സരിക്കാൻ ശ്രമിക്കുന്ന ചെറുമകൻ എന്ന അടിക്കുറിപ്പോടെയാണ് സുഹാസിനി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചെറുമകനെ സന്തോഷിപ്പിക്കാനായി ഊർജ്ജസ്വലതയോടെ ചുവടുവയ്ക്കുന്ന സുഹാസിനിയെ വിഡിയോയിൽ കാണാം. സൂംബ ഡാൻസ് വിഡിയോ കണ്ട് തന്റെ സൂപ്പർ കൂൾ മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന ചുവടുകൾ അതേപടി പകർത്താൻ കുഞ്ഞും ശ്രമിക്കുന്നുണ്ട്. 

 

അര ലക്ഷത്തിൽപരം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. മനം നിറക്കുന്ന വിഡിയോയാണ് ഇതെന്നും കണ്ടു മതിയാവുന്നില്ല എന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ. മുത്തശ്ശി എന്ന വിശേഷണം വേണ്ടെന്നും സുഹാസിനി ഇപ്പോഴും ചെറുപ്പമാണ് എന്നും മറ്റു ചിലർ പ്രതികരിക്കുന്നു.

 

English Summary : Suhasini Hasan share a video with grand nephew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com