കമലയ്ക്ക് മൂകാംബികയിൽ ചോറൂണ് ; ചിത്രങ്ങൾ പങ്കുവച്ച് അശ്വതി

HIGHLIGHTS
  • കുടുംബത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്
aswathy-sreekanth-share-photos-of-kamala-s-choroonu-ceremony
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മക്കളുടെ കളിചിരികളും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. മൂത്ത മകൾ പദ്മയ്ക്ക് കൂട്ടായി കുഞ്ഞാവ കമലയെത്തിയിട്ട്  അധികനാളായില്ല. കമലയുടേയും പദ്മയുടേയും ചിത്രങ്ങളും വിഡിയോകളുമെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കമലയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് അശ്വതി പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

 മൂകാംബികയിൽ വച്ച് ഇന്നലെയായിരുന്നു ചോറൂണ്. കുടുംബത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ചേച്ചിക്കുട്ടിയുടെ കൈകളിലിരിക്കുന്ന കുഞ്ഞു കമലയുടെ ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്. 

‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് വിഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു.

English Summary : Aswathy Sreekanth share photos of Kamala's choroonu ceremony

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA