ADVERTISEMENT

ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു എന്ന് പല അവസരങ്ങളിലും നാം പറയാറുണ്ട്. എന്നാൽ ഈ മുദ്രാവാക്യത്തിലൂടെ  സ്വന്തം പേരിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ധ്വനി ആഷ്മി എന്ന ഏഴുവയസ്സുകാരി. ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന മുദ്രാവാക്യം ഒരു മിനിറ്റ് സമയംകൊണ്ട്  25 ഭാഷകളിൽ പറഞ്ഞാണ് ധ്വനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. 

 

മലയാളം, ഗുജറാത്തി, ബംഗാളി, ഹിന്ദി, കന്നഡ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഉറുദു, മറാഠി എന്നീ ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, നേപ്പാളി, അറബിക്, ചെക്ക്, ഫിലിപ്പിനോ, ജർമൻ, ചൈനീസ്, ഗ്രീക്ക്, ഹംഗേറിയൻ, ഇറ്റാലിയൻ, ലാറ്റിൻ, പോളിഷ് പോർച്ചുഗീസ്, സിംഹള, സ്പാനിഷ് എന്നീ വിദേശ ഭാഷകളിലും മുദ്രാവാക്യം പറഞ്ഞാണ് ധ്വനിയുടെ റെക്കോർഡ് നേട്ടം. തിരുവനന്തപുരം കവടിയാറിലെ നിർമ്മലാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി. 

 

സംഗീതം, നൃത്തം, ക്രാഫ്റ്റ്, മോണോആക്ട് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ധ്വനി കഴിവ് തെളിയിച്ചിട്ടുണ്ട്. ടെക്നോപാർക്കിൽ അസോസിയേറ്റ് മാനേജറായി ജോലി ചെയ്യുന്ന ആദർശും ഓൺലൈൻ എഡ്യൂക്കേഷൻ ട്യൂട്ടറായ ലക്ഷ്മിയുമാണ് ധ്വനിയുടെ മാതാപിതാക്കൾ.

 

English Summary : Seven year-old girl wins record by saying slogan in 25 languages ​​in one minute

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com