ADVERTISEMENT

നാലാം പിറന്നാന് ബംഗാളി തീമീൽ ഒരുങ്ങി തങ്കക്കൊലുസുകൾ. തങ്കത്തിനും കുൽസുവിനുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്. ‘ഈ സുന്ദരി മാലാഖമാരുടെ മാതാപിതാക്കളായ ദിവസമെന്നാണ്’  ഈ ചിത്രങ്ങൾക്ക് സാന്ദ്ര അടിക്കുറിപ്പ് കൊടുത്തിരിയ്ക്കുന്നത്. ഈ കു‍ഞ്ഞു രാജകുമാരിമാർക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളാണ് തങ്കക്കൊലുസുകൾ

 

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ തങ്കത്തിന്റേയും കുൽസുവിന്റേയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി സൂപ്പർ നാച്വറൽ എന്ന യുട്യൂബ് ചാനൽ തന്നെയുണ്ട്. ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. തങ്കക്കൊലുസുകളുടെ ഓരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളായ കെൻഡലിനും കാറ്റ്‌ലിനും, തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.

 

തങ്കക്കൊലുസിന്റെ മൂന്നാം പിറന്നാളിന് പങ്കുവച്ച ചിത്രങ്ങളും വ്യത്യസ്തമായിരുന്നു. കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങിയ ആ ചിത്രങ്ങൾ മൈസൂർ പാലസിൽ നിന്നുള്ളതായിരുന്നു.  

 

English Summary : Sandra Thomas post birthday photos of Thankakolusu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com