ADVERTISEMENT

മകന്‍ ജിയാനെ ഫുട്ബോൾ കോച്ചിങ്ങിന് ചേർത്ത വിശേഷം പങ്കുവയ്ക്കുകയാണ് മിനിസ്ക്രീൻ താരം ജിഷിൻ മോഹൻ. ആദ്യ.മായി മകന്റെ കൂടെ ഗ്രൗണ്ടിൽ കോച്ചിങ് കാണാൻ ചെന്നപ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ചാണ് ജിഷിൻ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.‘ഫുട്ബോൾ കോച്ചിങ്ങിനു ചേർത്ത ശേഷം ആദ്യമായാണ്‌ അവന്റെ കൂടെ ഗ്രൗണ്ടിൽ ചെല്ലുന്നത്. അവനാ ജേഴ്‌സിയും ഇട്ട് ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കുമ്പോഴാണ് ഈ കാഴ്ച്ച കണ്ടത്. എന്തോ കാര്യത്തിന് വിഷമിച്ചു നിൽക്കുന്ന തന്റെ കൂട്ടുകാരനെ അവൻ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ആ സന്തോഷം ഇരട്ടിച്ചു’. കുഞ്ഞ് ജിയാന്റെ ഹൃദയം തൊടും പ്രവർത്തിയെ അഭിന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. 

 

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി തുറന്നു സമ്മതിച്ചതാണ്.  സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജിഷിൻ തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. 

 

English Summary : Jishin Mohan share a heart touching video of his son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com