ADVERTISEMENT

മൂന്ന് കുസൃതിക്കുരുന്നുകളുമായി ഒരു ചോക്ലേറ്റ് ട്രിപ്പ്‌ നടത്തിയ വിഡിയോയുമായാണ് റിമി ടോമി ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ സഹോദരങ്ങളുടെ മക്കളായ കണ്മണിക്കും കുട്ടാപ്പിയ്ക്കും കുട്ടിമണിക്കും ഒപ്പമുള്ള വിഡിയോയാണ് റിമി തന്റെ യുട്യൂബ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ചോക്ലേറ്റ് ട്രിപ്പ്‌’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. എത്ര തിരക്കുണ്ടായാലും വീട്ടുകാർക്കൊപ്പം സന്തോഷിക്കാൻ അവസരം കണ്ടെത്തുന്നുണ്ടല്ലോയെന്നും കുട്ടാപ്പിയേയും, കണ്മണിയേയും കൂട്ടിയുള്ള വിഡിയോകൾ ഒത്തിരി ഇഷ്ടമാണെന്നും കൊച്ചമ്മയും കു‌ട്ട്യോളും സൂപ്പർ ആയിട്ടുണ്ടെന്നുമൊക്കെയാണ് വിഡിയോയ്ക്കു വരുന്ന കമന്റുകള്‍. 

പാട്ടും ഡാൻസും ഒക്കെയായി ആഘോഷമായാണ് കുട്ടിപ്പട്ടാളം ചോക്ലേറ്റ്സ് കഴിക്കാനായി പോകുന്നത്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. കൊച്ചമ്മയ്​ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട്  ഇരുവരും.  ഇത്തവണത്ത വിഡിയോയിൽ കുട്ടിമണിയും ഒപ്പമുണ്ട്.  റിമിക്കൊച്ചമ്മയെ പോലെ ഒരു കൊച്ചു പാട്ടുകാരിയാണ് കണ്മണിക്കുട്ടി. രണ്ട് സിനിമകളിലും കണ്മണി അഭിനയിച്ചു കഴിഞ്ഞു.

 

English Summary : Rimi Tomy post a ‘Chocolate trip’ video with kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com