ADVERTISEMENT

ഇളയ മകൾ ഐശ്വര്യ വിദ്യാരംഭം കുറിച്ച സന്തോഷ വാർത്ത പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ മകളെ എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് വിഡിയോയ്​ക്കൊപ്പം ദിവ്യ ഉണ്ണി കുറിച്ചത്.

 

മക്കൾക്കൊപ്പമുളള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ദിവ്യ ഉണ്ണിയുടെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയുടെ ഈ വിഡിയോയ്ക്ക് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. 2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.

 

അർജുൻ, മീനാക്ഷി എന്നിനരാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തവേദിയിലൂടെ തന്‍റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുള്ള താരം അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്.

 

English Summary : Actress Divya Unni post video with daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com