ADVERTISEMENT

തങ്ങളുടെ മനോഹരമായ പ്രവർത്തികളിലൂടെ ചില അധ്യാപകർ തന്റെ വിദ്യാർഥികളുടെ മനസ്സിൽ എന്നെന്നേക്കുമായി കയറിപ്പറ്റും. ടർക്കിയിൽ നിന്നുള്ള അത്തരത്തിലൊരു അധ്യാപകന്റേയും വിദ്യാർഥികളുടെയും ഹൃദയം നിറയ്ക്കും വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിയുടെ ഫോട്ടോ കസേരയിൽ വച്ച പെട്ടിയിൽ വച്ചിട്ടുണ്ടെന്നും  ഓരോരുത്തരായി അതാരാണെന്ന് വന്നു നോക്കാനുമാണ് അധ്യാപകൻ ആവശ്യപ്പെടുന്നത്. 

 

വിദ്യാർഥികൾ ഒരോരുത്തരായി ആകാംഷാപൂർവം ആ പെട്ടിക്കരികിൽ പോയി നോക്കുകയാണ് വിഡിയോയിൽ. ചിത്രം കണ്ട് ഒരോരുത്തരുടേയും മുഖത്ത് പുഞ്ചിരി വിരിയുന്നതും അവർ സന്തോഷത്തോടെ മടങ്ങുന്നതും കാണാം. വിഡിയോയുടെ ഏറ്റവും മധുരതരമായ ഭാഗമാണിത്. പെട്ടിയുടെ പുറത്ത് ഒരു കണ്ണാടിയാണ് അദ്ദേഹം വച്ചിരുന്നത്. അധ്യാപകന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥി ആരാണെന്നറിയാൻ ആകാംഷയോടെ എത്തിയ ഒരോ വിദ്യാർഥിയും കണ്ടത് തങ്ങളുടെ തന്നെ മുഖമായിരുന്നു. 

ടർക്കിയിൽ നിന്നുള്ള ഹുലുസി കാക്കർ എന്ന അധ്യാപകനാണ് ഈ മനോഹരമായ പ്രലർത്തിയിലൂടെ തന്റെ വിദ്യാർഥികളുടെ മാത്രമല്ല ലേകത്തിന്റെ മുഴുവൻ ഇഷ്ടം നേടിയെടുത്തത്. ഒരു ചെറിയ പ്രവർത്തിയിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ചതിനും അവരെ സന്തോഷിപ്പിച്ചതിനും സമൂഹമാദ്യമത്തിലൂടെ നിറയെ കയ്യടി നേടുകയാണ് ഈ അധ്യാപകൻ. വിദ്യാഭ്യാസ സമ്പ്രദായത്തിലെ നൂതനമായ പല ആശയങ്ങളും ഇദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇദ്ദേഹത്തിന് നിരവധി ഫോളോവേഴ്‌സുമുണ്ട്.

 

Englissh Summary : Turkish Teacher puts favourite student's photo in a box -Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com