നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ ഒറ്റക്കയ്യിൽ തൂക്കിയെടുത്ത് ‘സൂപ്പർ അമ്മ’–വൈറൽ വിഡിയോ

mother-save-son-from-drowning-in-swimming-pool-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു റിഫ്ലക്സ് ആക്ഷനിലൂടെ രക്ഷിതാക്കൾ അവരെ രക്ഷിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില വിഡിയോകളിൽ നാം കാണാറുണ്ട്. കുഞ്ഞ് അപകടത്തിലാകുമെന്ന് മുൻകൂറായി കണ്ടതു പോലെയാകും പലപ്പോഴും ഇവരുടെ പ്രവർത്തികൾ. പെട്ടെന്ന് ഒരു അമാനുഷിക കഴിവ് ഇവർക്കുണ്ടാകുന്നതും കുഞ്ഞിനെ അപകടത്തിൽ നിന്നും സാഹസികമായി രക്ഷിക്കുന്നതും കാണാം.  അത്തരത്തിൽ ഒരു അമ്മയുടേയും മകന്റേയും വിഡിയോയാണ് വൈറലാകുന്നത്.

നീന്തൽക്കുളത്തിനരികെ നിൽക്കുന്ന ഒരു ആൺകുട്ടിയെയാണ് ആദ്യം വിഡിയോയിൽ കാണിക്കുന്നത്. പെട്ടെന്ന് കുട്ടി വെള്ളത്തിലേയ്ക്ക് ചാടുകയാണ്. നിമിഷ നേരത്തിനുള്ളിൽ അവിടെയെത്തിയ അമ്മ മകനെ രക്ഷിക്കുന്നതും കാണാം. 'മദർ ഓഫ് ദ ഇയർ!'  എന്ന കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോ  480,000-ലധികം  ആളുകളാണ് കണ്ടു കഴിഞ്ഞത്. നീന്തൽക്കുളത്തിന്റെ അറ്റത്ത് കൗതുകത്തോടെ നോക്കിനിന്ന കുട്ടി വെള്ളത്തിലേയ്ക്ക് ചാടുന്നതും വിഡിയോയിൽ കാണിക്കുന്നു. അര സെക്കൻഡിനുള്ളിൽ, കുട്ടി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോകുന്നതിന് മുമ്പുതന്നെ, അവന്റെ അമ്മ അടുത്തേക്ക് ഓടിയെത്തി ഒരു കൈകൊണ്ട് അവനെ പൊക്കിയെടുക്കുകയാണ്. വെള്ളത്തിൻ മുങ്ങി തുടങ്ങിയ മകന്റെ ടീ-ഷർട്ടിലാണ് അമ്മയ്ക്ക് പിടുത്തം കിട്ടിയത്. കുട്ടി കുളത്തിൽ മുങ്ങുന്നതിന് മുമ്പുതന്നെ, അവൻ വെള്ളത്തിൽ ചാടാൻ പോകുകയാണെന്നും അപകടത്തിൽപ്പെടുമെന്നും അറിഞ്ഞ മട്ടിൽ അവനെ രക്ഷിക്കാൻ അമ്മ എവിടെ നിന്നോ വരികയായിരുന്നു.

സൂപ്പർ ഫാസ്റ്റ് റിഫ്ലെക്സുകളുള്ള ഒരു ‘സൂപ്പർ അമ്മ’ എന്ന നിലയിൽ കുട്ടിയെ രക്ഷിച്ചതിന് നിരവധിപ്പേരാണ് ഈ അമ്മയെ അഭിനന്ദിക്കുന്നത്. ‘എല്ലാ അമ്മമാർക്കും അവരുടെ കുട്ടി അപകടത്തിൽ പെടുമ്പോൾ അമാനുഷിക കഴിവുകൾ ലഭിക്കും’,  ‘സ്പൈഡർമാനിനു പോലും കുട്ടിയെ ഇത്രയും ചാതുര്യത്തോടെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല’ എന്നൊക്കയാണ് ഈ വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

English Summary : Mother save son from drowning in swimming pool - Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA