ADVERTISEMENT

വീട്ടിലെത്തിയ രണ്ട് പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ് മുക്തയുെട സ്വന്തം കണ്മണിക്കുട്ടി. വീട്ടുമുറ്റത്തെ ചെടിയിൽ കൂടൊരുക്കിയ അമ്മക്കിളിയും കൂട്ടിൽ വിരിഞ്ഞ രണ്ട് കുഞ്ഞിക്കിളികളുമാണ് കിയാര എന്ന കണ്മണിയുടെ പുതിയ കൂട്ടുകാർ. കസിൻ സച്ചുവിനൊപ്പമാണ് ഇത്തവണ കണ്മണിയെത്തിയിരിക്കുന്നത്. കുഞ്ഞിക്കിളികളെ പരിചയപ്പെടുത്തിയിട്ട് അമ്മക്കിളിയെത്തും മുൻപ് അവയെ സുരക്ഷിതരായി വയ്ക്കുകയാണിവർ. കണ്മണിയുടെ പുത്തൻ കൂട്ടുകാരുടെ വിഡിയോയ്ക്ക് നിരവധിപ്പേരാണ് ഇഷ്ടമറിയിച്ചെത്തിയത്.

 

അഭിനേത്രി മുക്തയുടേയും റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും മകളാണ് കിയാര എന്ന കണ്മണി. റിമിക്കൊച്ചമ്മയുടെ വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ കുട്ടിത്താരം. പാചകവും കുസൃതി വിഡിയോകളുമായി കണ്മണി അമ്മയുടേയും കൊച്ചമ്മയുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുണ്ട്. ഇപ്പോൾ രണ്ട് സിനിമകളിലും ഈ കുട്ടിത്താരം അഭിനയിച്ചു കഴിഞ്ഞു.

 

English summary : Muktha post video of daughter Kanmani with birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com