ഷെയ്ഖ് മുഹമ്മദ് ഷിവാൻഷിയ്ക്ക് ജീവന്റെ ജീവൻ; പിറന്നാൾ കേക്കിൽ സർപ്രൈസ്‍ ഒരുക്കി മാതാപിതാക്കൾ

special-birthday-celebration-of-shivanshi
ഷിവാൻഷി
SHARE

ഒരു വർഷമേ ആയിട്ടുള്ളൂ ഷിവാൻഷി ദുബായിൽ എത്തിയിട്ട്. പക്ഷേ ദുബായും ഷെയ്ഖ്മാരുമൊക്കെ ഈ കുരുന്നിന് ഏറെ പ്രിയപ്പെട്ടവരാണ്. നമ്മുടെ കാര്യങ്ങൾ നോക്കാൻ ‘ബുഹാലിദ്’ ഉണ്ട് നമ്മൾ ഒന്നും പേടിക്കേണ്ട എന്നാണ് ഷിവാൻഷി എപ്പോഴും മാതാപിതാക്കളോട് പറയാറ്. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിനായിരുന്നു ഷിവാൻഷിയുടെ അഞ്ചാം പിറന്നാൾ. പിറന്നാളിന് കുഞ്ഞു ഷിവാൻഷി രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത് – തന്റെ പിറന്നാൾ കേക്കിൽ ദൂബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സാഹിദ് നെഹ്യാൻ എന്നിവരുെട ചിത്രം വേണമെന്നും ഹോട്ടൽ ബുർജ് അൽ അറബിൽ പിറന്നാൾ ആഘോഷിക്കണെമെന്നും.  

special-birthday-celebration-of-shivanshi1

തന്റെ പ്രിയപ്പെട്ട ഷെയ്ഖ് മുഹമ്മദ് ഡിസൈൻ ചെയ്ത ഹോട്ടലായതുകൊണ്ടാണ് അവിടെത്തന്നെ പിറന്നാൾ ആഘോഷം വേണമെന്നു ഷിവാൻഷി പറയാൻ കാരണം. മകളുടെ ആഗ്രഹം പോലെ കേക്കിൽ സർപ്രൈസ്‍ ഒരുക്കിയും ഷിവാൻഷിയുടെ പ്രിയ ഹോട്ടലിൽ പിറന്നാൾ പാർട്ടിയൊരുക്കി മാതാപിതാക്കളായ ഷിയാദും ഐഷയും. ഷിവാൻഷി ആഗ്രഹിച്ചതുപോലെയൊരു കേക്കൊരുക്കിയത് ബുർജ് അൽ അറബിലെ ജീവനക്കാരാണ്. പിറന്നാൾ ആഘോഷത്തിനായി ഹോട്ടലിൽ എട്ട് ലക്ഷം രൂപയും കേക്കിന് ഏകദേശം 45000 രൂപയും ആയെങ്കിലും മകളുടെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് ദുബായിയിൽ ബിസിനസ് ചെയ്യുന്ന ഷിയാദ്. 

അൽ ഖീൽലിലെ ന്യൂ മിലെനിയം ജെംസ് സ്കൂളിൽ കെജി 2ലാണ് ഷിവാൻഷി പഠിയ്ക്കുന്നത്. എറണാകുളം സ്വദേശികളായ ഇവർ ബിസിനസ് ആവശ്യത്തിനായി ദുബായിയിൽ താമസമാക്കിയിരിക്കുകയാണ്. 

English summary : Special birthday celebration of Shivanshi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA