ഹിന്ദിയിൽ സ്വാഗതം ചെയ്ത് ജാപ്പനീസ് കുട്ടികള്‍; എവിടുന്ന് പഠിച്ചെന്ന് നരേന്ദ്ര മോദി – വിഡിയോ

jappanese-children-speaking-in-hindi-to-narendra-modi
SHARE

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ടോക്കിയോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് കുട്ടികൾ. ഇന്ത്യൻ കുട്ടികളോടൊപ്പം ജപ്പാന്‍കാരും ചേർന്നാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കുട്ടികളുമായി മോദി കുശലാന്വേണം നടത്തുകയും ചെയ്തു. 

‘ജപ്പാനിലേക്ക് സ്വാഗതം! ദയവായി നിങ്ങളുടെ ഒപ്പ് തരാമോ?’ റിത്സുകി കൊബയാഷി എന്ന കൊച്ചു മിടുക്കൻ പ്രധാനമന്ത്രി മോദിയോട് ഹിന്ദിയിൽ ചോദിച്ചു. ജപ്പാനിലെ ഹിന്ദി കേട്ടതോടെ കുട്ടിയെ അരികിലേക്ക് വിളിച്ച മോദി എവിടെ നിന്നാണ് ഹിന്ദി പഠിച്ചതെന്ന് അന്വേഷിച്ചു. നന്നായി അറിയാമോ എന്നും  മോദി ചോദിച്ചു.

‘ഹിന്ദി അധികം സംസാരിക്കാനറിയില്ല, പക്ഷേ എനിക്ക് മനസ്സിലാകും’ കുട്ടി പറഞ്ഞതോടെ മോദിയും ഹാപ്പി... 

'പ്രധാനമന്ത്രി എന്റെ സന്ദേശം വായിച്ചു, അദ്ദേഹത്തിന്റെ ഒപ്പും ലഭിച്ചു, അതിനാൽ ഞാൻ വളരെ സന്തോഷവാനാണ്..’  മോദിയുമായുള്ള ആശയവിനിമയത്തിന് ശേഷം റിത്സുകി കൊബയാഷി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വരവിനായി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകളുമായാണ് അദ്ദേഹത്തെ വരവേറ്റത്.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരം മെയ് 24 ന് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി രണ്ട് ദിവസത്തെ ടോക്കിയോ സന്ദർശനത്തിനെത്തിയത്.  പ്രധാനമന്ത്രിക്ക് ജപ്പാനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

English summary : Jappanese children speaking in Hindi to Narendra Modi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA