‘ഞാനും ചിരുവും വളർന്നതുപോലെ റായനും’; കുട്ടിക്കൂട്ടത്തോടൊപ്പം ജൂനിയർ ചീരു– വിഡിയോ

actress-meghana-raj-share-video-of-son-raayan-playing-with-kids
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൻ റായൻ അടുത്ത വീടുകളിലെ കുട്ടികളുമൊത്തു കളിയ്ക്കുന്ന ഒരു കുഞ്ഞ് വിഡിയോയാണ് മേഘ്ന രാജ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. മനോഹരമായൊരു കുറിപ്പും വിഡിയോയ്​ക്കൊപ്പം താരം പങ്കുവച്ചു. ‘ഞാനും ചിരുവും വളർന്നത് പോലെ തന്നെ.... അടുത്തുള്ള ആൺകുട്ടികളുമായി കളിക്കാൻ ഞങ്ങൾ റായനെ പ്രോത്സാഹിപ്പിക്കുന്നു. സ്‌ക്രീൻ ടൈമും കാർട്ടൂണുകളും എല്ലാം ഉണ്ടെങ്കിലും ആ പഴയ രീതിയിൽ അവനെ വളരാൻ അനുവദിക്കും. ഞങ്ങളുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും ഒപ്പം വെളിയിൽ കളിക്കുന്നു.’ 

ജൂനിയർ ചീരുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിഡിയോയ്ക്കു താഴെ ഈ കുട്ടിത്താരത്തോടുള്ള സ്നേഹമറിച്ച് ധാരാളം പേരാണ് എത്തുന്നത്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍.

English Summary : Actress Meghana Raj share video of son Raayan playing with kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA