ബിഗ് ബോയ്ക്ക് കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആശംസ; ചാക്കോച്ചൻ അങ്കിളിന് നന്ദി അറിയിച്ച് ദാദ

Mail This Article
മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി മകന്‍ ദാവീദിന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ്. ദാദയെന്നു വിളിക്കുന്ന ദാവീദിന്റെ പത്താം പിറന്നാളാണിന്ന്. മകനുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചാണ് നിവിന്‍ ആശംസകൾ അറിയിച്ചത്. നിവിൻ പോളിയുടെ സൂപ്പർസ്റ്റാർ ദാവീദിന് ആരാധകര്‍ ഒട്ടും കുറവല്ല. സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടിത്താരത്തിന് ആശംസകൾ നേരുന്നത്. നിവിന്റെ ഒരു കുഞ്ഞു പതിപ്പാണ് ദാവീദ്.
.ചിത്രത്തിന് താഴെ പിറന്നാൾ ആശംകളുമായി ആരാധകരും താരങ്ങളുമെത്തി. ലാൽ ജോസ്, മിഥുൻ, സിജു വിൽസൻ തുടങ്ങിയ താരങ്ങൾ ദാവീദിന് പിറന്നാൾ ആശംസകൾ നേർന്നു ‘ഹാപ്പി ബർത്ത് ഡേ ബിഗ് ബോയ്’കുഞ്ചാക്കോ എന്നാണ് ബോബൻ കുറിച്ചത്. ചാക്കോച്ചൻ അങ്കിളിന് നന്ദി അറിയിച്ച് ദാവീദിന്റെ കമന്റുമെത്തി. കഴിഞ്ഞ മെയ് 25നായിരുന്നു ദാദയുടെ അനുജത്തി റോസ് ട്രീസയുടെ പിറന്നാൾ. ദാവീദിന്റെ കഴിഞ്ഞ പിറന്നാളിന് കുഞ്ഞനുജത്തി റോസ് ട്രീസയ്ക്കൊപ്പമുള്ള ദാവീദിന്റെ ഒരു ക്യൂട്ട് ചിത്രമാണ് നിവിൻ പങ്കുവച്ചത്. ‘ഹാപ്പി ബർത്ത് ഡേ മൈ ബിഗ് ബ്രദർ’ എന്നാണ് ആ ചിത്രത്തിന് അടിക്കുറിപ്പിട്ടിരിരുന്നത്.
വളരെ അപൂർവമായേ നിവിൻ കുടുംബവുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുള്ളൂ. മക്കളുടെ പിറന്നാൾ ദിവസങ്ങളിലാണ് താരം അവരുടെ ചിത്രങ്ങൾ സാധാരണ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ ക്യൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
English Summary : Nivin Pauly post birthday wish to son