‘നിന്റെ കണ്ണുകളിലെ കൗതുകം നഷ്ടപ്പെടാതിരിക്കട്ടെ, അപ്പ എന്നും നിനക്കൊപ്പമുണ്ടാകും’; മകന് ആശംസകളുമായി ടൊവീനോ
Mail This Article
മകൻ തഹാന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ടൊവീനോ തോമസ്. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചാണ് ടൊവീനോ തഹാന് പിറന്നാൾ ആശംസകൾ നേർന്നത്. തഹാന്റെ രണ്ടാം പിറന്നാളാണ്. കുഞ്ഞു താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. ‘ എന്റെ സൂപ്പർ മോന് ജന്മദിനാശംസകൾ. ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള ചെറിയ അത്ഭുതങ്ങൾ കാണുമ്പോൾ നിന്റെ കണ്ണുകളിലെ കൗതുകം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ഏറ്റവും മികച്ചതാകാൻ നീ പരിശ്രമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ സന്തോഷവും ദയയും ഉള്ളവനായിരിക്കണം.. ജന്മദിനാശംസകൾ തഹാൻ. അപ്പ നിന്നെ സ്നേഹിക്കുന്നു, എന്നും നിനക്കൊപ്പമുണ്ടായിരിക്കും’ ടൊവീനോ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
2020 ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. മകന്റെ ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവീനോ തോമസ് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകൾ ഇസയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രമായിരുന്നു അത്
മകൾ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.
English Summary : Tovino Thomas share photos with son Thahaan on his birthday