ഒടുവിൽ ആടുജീവിതത്തിന്റെ സെറ്റിൽ ആലിയെത്തി: മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

prithviraj-sukumaran-share-photo-of-daughter-alankritha-in-aadujeevithan-location
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലെത്തിയ മകളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ  ചിത്രീകരണത്തിന് ജോര്‍ദാനിലാണ് പൃഥ്വിരാജ്. മാർച്ച് അവസാനമാണ്  പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്കു പോയത്. 70 ദിവസത്തിനു ശേഷം ഡാഡയെ കാണാനായി ജോര്‍ദാനിലേക്കു പോകുന്ന മകളുടെ ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം സുപ്രിയയും പങ്കുവച്ചിരുന്നു. കുട്ടിബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി ആലി വിമാനത്തിൽ കയറാൻ പോകുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ പോസ്റ്റ് ചെയ്തത്. സുപ്രിയയും ആലിക്കൊപ്പമുണ്ടായിരുന്നു. 

പൃഥ്വിരാജ് പങ്കുവച്ച ആലിയുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ജോർദാനിൽ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

English Summary : Prithviraj Sukumaran share photo of daughter Alankritha in Aadujeevithan location

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA